യുഎഇയില്‍ 5ജി പരീക്ഷണം വിജയം; വരാനിരിക്കുന്നത് അതിവേഗ ഇന്റര്‍നെറ്റ് യുഗം

5ജി മൊബൈല് നെറ്റ്വര്ക്ക് പരീക്ഷണം യുഎഇയില് വിജയം. ദേശീയ ടെലികോം സേവനദാതാവായ എത്തിസലാത്തിന്റെ ആസ്ഥാനത്ത് നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതര് വാര്ത്താക്കുറിപ്പില് അറിയിച്ചു. 4ജി നെറ്റ്വര്ക്കിനേക്കാള് 20 ഇരട്ടി വേഗതയാണ് 5ജി നല്കുക. ഗള്ഫ് മേഖലയില് ആദ്യമായാണ് 5ജി പരീക്ഷണം നടത്തുന്നത്.
 | 

 യുഎഇയില്‍ 5ജി പരീക്ഷണം വിജയം; വരാനിരിക്കുന്നത് അതിവേഗ ഇന്റര്‍നെറ്റ് യുഗം

അബുദാബി: 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരീക്ഷണം യുഎഇയില്‍ വിജയം. ദേശീയ ടെലികോം സേവനദാതാവായ എത്തിസലാത്തിന്റെ ആസ്ഥാനത്ത് നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടി വേഗതയാണ് 5ജി നല്‍കുക. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5ജി പരീക്ഷണം നടത്തുന്നത്.

എറിക്‌സണുമായി ചേര്‍ന്നാണ് എത്തിസലാത്ത് പരീക്ഷണം നടത്തിയത്. നെറ്റ് വര്‍ക്ക് ലഭ്യതയും വേഗതയുമാണ് പരിശോധിച്ചത്. 24 ജിബിപിഎസ് ഇന്റര്‍നെറ്റ് വേഗത കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് വിവരം. അതോടൊപ്പം ഡേറ്റ കൈമാറ്റത്തിലെ കാലതാമസവും കുറഞ്ഞു. 15 ജിഗാഹെര്‍ട്സ് ബാന്‍ഡില്‍ 800 മെഗാ ഹെര്‍ട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.