യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

യുഎഇയില് നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തി യുകെ.
 | 
യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

ലണ്ടന്‍: യുഎഇയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ. റുവാന്‍ഡ, ബുറുന്‍ഡി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇക്കും ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ടിലാണ് ഈ വിലക്ക്. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വാക്‌സിന്‍ പ്രതിരോധമുള്ളതും വ്യാപന ശേഷി കൂടിയതുമായ കൊറോണ വൈറസ് പടരുന്നത് കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബ്രിട്ടന്‍ വിശദീകരിച്ചു.

വിലക്കപ്പട്ട രാജ്യങ്ങളില്‍ ഉള്ളവരോ ഈ രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് ചെയ്യപ്പെട്ടവരോ ആയ യാത്രക്കാര്‍ക്കാണ് വിലക്ക്. അതേസമയം ബ്രിട്ടീഷ്, ഐറിഷ് പൗരന്‍മാര്‍ക്കും യുകെയില്‍ റസിഡന്‍സ് അവകാശമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇളവ് നല്‍കും. ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ഐസോലേഷനില്‍ പോകേണ്ടി വരുമെന്ന് യുകെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ അറിയിച്ചു.

വിലക്കിന്റെ പശ്ചാത്തലത്തില്‍ എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ യുകെ സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചു.