അഭയാര്‍ഥികളെ തടയാന്‍ ഈജിയനില്‍ പട്രോളിംഗ് നടത്താന്‍ യു.കെ സൈന്യം

ഈജിയന് കടലില് യൂറോപ്പ് ലക്ഷ്യമാക്കിയെത്തുന്ന തുര്ക്കിയില് നിന്നുള്ള അഭയാര്ഥികളെ തടയാന് യു.കെ സൈന്യത്തെ നിയോഗിച്ചു. നാറ്റോ സഖ്യം ഇപ്പോള്ത്തന്നെ അഭയാര്ഥികളെ തടഞ്ഞ് തിരിച്ചയക്കുന്നുണ്ട്. യു.കെ സൈന്യവും ഇവരോടൊപ്പം ചേരും. ഇതുമായി ബന്ധപ്പെട്ടുള്ള തുടര് നടപടികള്ക്കായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് യൂറോപ്യന് നേതാക്കളെ കാണുന്നുണ്ട്. റോയല് നേവിയുടെ കരയിലും കടലിലും സഞ്ചരിക്കാന് കഴിയുന്ന ആര്എഫ്എ മൗണ്ട്സ് ബേ ഇതനുസരിച്ച് നാറ്റോ സഖ്യത്തില് അണിചേരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
 | 

അഭയാര്‍ഥികളെ തടയാന്‍ ഈജിയനില്‍ പട്രോളിംഗ് നടത്താന്‍ യു.കെ സൈന്യം

ലണ്ടന്‍: ഈജിയന്‍ കടലില്‍ യൂറോപ്പ് ലക്ഷ്യമാക്കിയെത്തുന്ന തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ യു.കെ സൈന്യത്തെ നിയോഗിച്ചു. നാറ്റോ സഖ്യം ഇപ്പോള്‍ത്തന്നെ അഭയാര്‍ഥികളെ തടഞ്ഞ് തിരിച്ചയക്കുന്നുണ്ട്. യു.കെ സൈന്യവും ഇവരോടൊപ്പം ചേരും. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ക്കായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ നേതാക്കളെ കാണുന്നുണ്ട്. റോയല്‍ നേവിയുടെ കരയിലും കടലിലും സഞ്ചരിക്കാന്‍ കഴിയുന്ന ആര്‍എഫ്എ മൗണ്ട്‌സ് ബേ ഇതനുസരിച്ച് നാറ്റോ സഖ്യത്തില്‍ അണിചേരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ജര്‍മനി, കാനഡ, തുര്‍ക്കി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കൊപ്പം ചേരുന്ന ആര്‍എഫ്എയില്‍ വൈല്‍ഡ് ക്യാറ്റ് ഇനത്തില്‍പെട്ട ഹെലിക്കോപ്ടറുകളുണ്ട്. ഈ കപ്പല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ പ്രവര്‍ത്തനം ആരംഭിക്കും. മനുഷ്യക്കടത്തു സംഘങ്ങളെ തേടിക്കണ്ടുപിടിക്കുകയും ആ വിവരം തുര്‍ക്കി തീരസേനയ്ക്ക് കൈമാറുകയുമാണ് പ്രഥമ ലക്ഷ്യം. മറ്റുചില ബോട്ടുകളും ഈ കപ്പലിന് സഹായത്തിനുണ്ടാവും. ജര്‍മനി നയിക്കുന്ന നാറ്റോ പട്രോള്‍ സംഘത്തിന്റെ കീഴിലാവും ഇത് പ്രവര്‍ത്തിക്കുക.

തുര്‍ക്കിയുടെ റിസോര്‍ട്ടായ ഡിഡിമിനടുത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി മൂന്നു കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചു എന്ന വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തിയത്. ബോട്ട് അപകടത്തില്‍ 15 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥിപ്രശ്‌നം ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നമായി മാറിയതിനെ തുടര്‍ന്ന് നേതാക്കള്‍ ഇക്കാര്യത്തില്‍ ശ്ക്തമായ നടപടികള്‍ക്കൊരുങ്ങുന്നതിനിടെയാണ് കാമറൂണിന്റെ പ്രഖ്യാപനം.

തുര്‍ക്കിയില്‍ ഇപ്പോള്‍ത്തന്നെ 25 ലക്ഷത്തോളം അഭയാര്‍ഥികള്‍ എത്തപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ സഖ്യസേന മുന്നേറ്റം നടത്തിയതിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ ഇവരുടെ പാത പിന്തുടര്‍ന്ന് തുര്‍ക്കിയിലേക്ക് തിരിക്കുമെന്ന മുന്നറിയിപ്പുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്‍ തീരുമാനം പുറത്തുവന്നത്. അതേസമയം തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്ന് ഗ്രീസുവഴി യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടാനാണ് അഭയാര്‍ഥികളുടെ ശ്രമമെന്നു മനസിലാക്കിയാണ് ഇതിനു തടയിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസിഡോണിയ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഗ്രീസ് അതിര്‍ത്തിയില്‍ പുരുഷന്‍മാരും കുട്ടികളും സ്ത്രീകളും അടക്കം 14,000 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഗ്രീസില്‍ ഈ മാസം മാത്രം ഒരുലക്ഷത്തോളം അഭയാര്‍ഥികള്‍ രാജ്യത്ത് എത്തിച്ചേരുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥി നയതന്ത്രജ്ഞന്‍ ഡിമിട്രിസ് ആവ്രമോപോളസ് മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കിയില്‍ നിന്ന് മൂവായിരത്തോളം പേരാണ് പ്രതിദിനം ഗ്രീക്ക് തീരത്തെത്തുന്നതെന്നും ഇത് നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ സഹായം നല്‍കണമെന്നും ആ രാജ്യം അഭ്യര്‍ഥിച്ചു.