പത്ത് ദിവസമായിട്ടും കൊറോണ ലക്ഷണങ്ങള്‍ മാറുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
 | 
പത്ത് ദിവസമായിട്ടും കൊറോണ ലക്ഷണങ്ങള്‍ മാറുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ബോറിസ് ജോണ്‍സണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗലക്ഷണങ്ങള്‍ തുടരുന്നതിനാലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് നല്‍കുന്ന വിശദീകരണം. പരിശോധനകള്‍ക്കായാണ് ഇതെന്നും ഓഫീസ് അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു ബോറിസ് ജോണ്‍സണ്‍. ശരീര താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ജോണ്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റും സ്ഥിരീകരിച്ചു. 55കാരനായ ജോണ്‍സണ് മാര്‍ച്ച് 27നാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്തെ വന്‍ശക്തികളുടെ നേതാക്കളില്‍ കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ വ്യക്തിയാണ് ജോണ്‍സണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാമുകിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഐസോലേഷനില്‍ കഴിയുന്ന ഇവര്‍ ഗര്‍ഭിണിയാണ്.