മാഗി ഉല്‍പന്നങ്ങള്‍ ബ്രിട്ടന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നു

ഇന്ത്യയില് മാഗി ഉത്പന്നങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടനിലും പരിശോധന. ബ്രിട്ടണിലെ ഭക്ഷ്യസുരക്ഷാ ഏജന്സി ഇന്ന് മുതല് മാഗി ഉല്പന്നങ്ങള് പരിശോധനക്ക് വിധേയമാക്കും. ഇന്ത്യയില് നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേക മസാല അടങ്ങിയ നൂഡില്സും ഇക്കൂട്ടത്തില് ഉള്പ്പെടും. അനുവദനീയമായതിലും കൂടുതല് അളവില് ഈയവും മോണോസോഡിയം ഗ്ലൂട്ടാമേറ്റും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്ന്നാണ് നടപടി. ഇന്ത്യന് കടകളിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്ന സ്റ്റോക്കുകള് പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 | 

മാഗി ഉല്‍പന്നങ്ങള്‍ ബ്രിട്ടന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നു

ലണ്ടന്‍: ഇന്ത്യയില്‍ മാഗി ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടനിലും പരിശോധന. ബ്രിട്ടണിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സി ഇന്ന് മുതല്‍ മാഗി ഉല്‍പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കും. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേക മസാല അടങ്ങിയ നൂഡില്‍സും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയവും മോണോസോഡിയം ഗ്ലൂട്ടാമേറ്റും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ കടകളിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്ന സ്റ്റോക്കുകള്‍ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യന്‍ കടകള്‍ ഉളള സ്‌റ്റോക്കുകള്‍ വിറ്റ് തീര്‍ക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. കച്ചവടം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഇതിന് അവര്‍ നിരത്തുന്ന ന്യായീകരണം. അത് കൊണ്ട് തന്നെ നേരത്തെ എടുത്തിട്ടുളള സാധനങ്ങള്‍ വിറ്റ് തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ദക്ഷിണ ലണ്ടനിലെ ലണ്ടന്‍ റോഡിലുളള കച്ചവടക്കാരന്‍ റഷീദ് ഭട്ട് പറയുന്നു.
ലണ്ടനിലെ നിയമപ്രകാരം ഭക്ഷ്യവസ്തുവില്‍ ചേര്‍ത്തിട്ടുളള ചേരുവകളുടെ വിശദ വിവരങ്ങള്‍ കവറിന് പുറത്ത് നല്‍കിയിരിക്കണം.