യുകെ യൂണിവേഴ്‌സിറ്റികളുടെ സ്വീകാര്യത ഇടിയുന്നു; ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ പുരോഗതി

ഒരുകാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടീഷ് സര്ഡവകലാശാലകളായിരുന്നു അവസാന വാക്ക്. എന്നാല് ഇവയുടെ ഖ്യാതിയും സ്വീകാര്യതയും ഇടിയുന്നതായി സര്വേ ഫലം വ്യക്തമാക്കുന്നു. ടൈംസ് ഹയര് എഡ്യൂക്കേഷന് റാങ്കിങ്ങിലെ നൂറു സര്വകലാശാലകളുടെ പട്ടികയില് യുകെയില് നിന്നുള്ള പത്തു സര്വകലാശാലകള് മാത്രമാണ് ഇടം പിടിച്ചത്. എന്നാല് ഏഷ്യയില് നിന്നുള്ല പതിനെട്ടു സര്വകലാശാലകള് ഈ പട്ടികയില് ഇടെ നേടി. 2015ലെ പട്ടികയില് എട്ട് ഏഷ്യന് സര്വകലാശാലകള് മാത്രമായിരുന്നു പട്ടികയില് ഉണ്ടായിരുന്നത്. എങ്കിലും ഏറ്റവും കൂടുതല് ഉന്നത നിലവാരം പുലര്ത്തുന്ന സര്വകലാശാലകളുള്ള രാജ്യങ്ങളില് രണ്ടാം സ്ഥാനത്തെത്താന് ബ്രിട്ടന് കഴിഞ്ഞിട്ടുണ്ടെന്ന് റാങ്കിംഗ് എഡിറ്റര് ഫില് ബാറ്റി പറഞ്ഞു.
 | 

യുകെ യൂണിവേഴ്‌സിറ്റികളുടെ സ്വീകാര്യത ഇടിയുന്നു; ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ പുരോഗതി

ലണ്ടന്‍: ഒരുകാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ബ്രിട്ടീഷ് സര്ഡവകലാശാലകളായിരുന്നു അവസാന വാക്ക്. എന്നാല്‍ ഇവയുടെ ഖ്യാതിയും സ്വീകാര്യതയും ഇടിയുന്നതായി സര്‍വേ ഫലം വ്യക്തമാക്കുന്നു. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങിലെ നൂറു സര്‍വകലാശാലകളുടെ പട്ടികയില്‍ യുകെയില്‍ നിന്നുള്ള പത്തു സര്‍വകലാശാലകള്‍ മാത്രമാണ് ഇടം പിടിച്ചത്. എന്നാല്‍ ഏഷ്യയില്‍ നിന്നുള്‌ല പതിനെട്ടു സര്‍വകലാശാലകള്‍ ഈ പട്ടികയില്‍ ഇടെ നേടി. 2015ലെ പട്ടികയില്‍ എട്ട് ഏഷ്യന്‍ സര്‍വകലാശാലകള്‍ മാത്രമായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. എങ്കിലും ഏറ്റവും കൂടുതല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍വകലാശാലകളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ബ്രിട്ടന് കഴിഞ്ഞിട്ടുണ്ടെന്ന് റാങ്കിംഗ് എഡിറ്റര്‍ ഫില്‍ ബാറ്റി പറഞ്ഞു.

യുകെ യൂണിവേഴ്‌സിറ്റികളുടെ സ്വീകാര്യത ഇടിയുന്നു; ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ പുരോഗതി

അമേരിക്കയാണ് ലോകോത്തര നിലവാരം പുലര്‍ത്തുന്ന സര്‍വകലാശാലകളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 43 അമേരിക്കന്‍ സര്‍വകലാശാലകള്‍ പട്ടികയില്‍ ഇടെ നേടി. യുകെയിലെ ഏറ്റവു പ്രശസ്ത സര്‍വകലാശാലകളായ കേംബ്രിഡ്ജും ഓക്‌സ്‌ഫോര്‍ഡും റാങ്കിങ്ങില്‍ രണ്ടു സ്ഥാനം വീതം താഴേക്കു പോയി. ഇപ്പോള്‍ ലോക നിലവാരത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളിലാണ് ഈ രണ്ടു ലോകപ്രശസ്ത സര്‍വകലാശാലകള്‍. എന്നാല്‍ ഏഷ്യന്‍ സര്‍വകലാശാലകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് എടുത്തു പറയാവുന്ന പുരോഗതി. കഴിഞ്ഞ ആറു വര്‍ഷങ്ങളായി നടന്നുവരുന്ന സര്‍വേകളില്‍ പങ്കെടുത്ത 80,000 സ്‌കോളര്‍മാര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും നിലവാരം ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണ്.

ബ്രിട്ടനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടര്‍ച്ചയായി നടപ്പിലാക്കി വരുന്ന ചെലവു ചുരുക്കല്‍ നടപടികളാണ് നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ ഹയര്‍ എഡ്യുക്കേഷന്‍ ഫണ്ടിങ്ങ് കൗണ്‍സിലിന്റെ ഫണ്ടില്‍ നിന്ന് 150മില്യന്‍ പൗണ്ടാണ് വെട്ടിക്കുറച്ചത്. കുടിയേറ്റ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ മൂലം വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും സ്‌കോളര്‍മാരും കുറയുന്നതും ആഗോളതലത്തില്‍ ബ്രിട്ടീഷ് യൂണിവേഴിസിറ്റികളുടെ സ്വീകാര്യത കുറയ്ക്കുന്നുണ്ട്.

യുകെ യൂണിവേഴ്‌സിറ്റികളുടെ സ്വീകാര്യത ഇടിയുന്നു; ഏഷ്യന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ പുരോഗതി

ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യത്തെ മൂന്നു സ്ഥാനങ്ങളും കയ്യടക്കിയത് അമേരിക്കന്‍ സര്‍വകലാശാലകള്‍ തന്നെ. യുകെയിലെ ബ്രിസ്റ്റോള്‍, ഡര്‍ഹാം സര്‍വകലാശാലകള്‍ ആദ്യത്തെ നൂറു സ്ഥാനങ്ങളില്‍ നിന്നു പുറത്തുപോവുകയും ചെയ്തു. അമേരിക്കന്‍, ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കഴിഞ്ഞാല്‍ ജപ്പാനിലെ ടോക്യോ സര്‍വകലാശാലയാണ് പന്ത്രണ്ടാം റാങ്കോടെ ഉന്നത റാങ്കിംഗ് കരസ്ഥമാക്കിയത്. ചൈനയിലെ സിന്‍ഹുവ യൂണിവേഴ്‌സിറ്റി പതിനെട്ടാം സ്ഥാനവും പെക്കിംഗ് യൂണിവേഴ്‌സിറ്റി 21-ാം സ്ഥാനവും നേടി.