യുകെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നു; ആയിരക്കണക്കിന് ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും

യുകെ വിസാ ഫീസ് വര്ദ്ധിപ്പിക്കുന്നു. മാര്ച്ച് 18ന് ഫീസ് വര്ധന നിലവില് വരുന്നതോടെ വിവിധ വിഭാഗത്തില് കുടിയേറ്റം കാത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവര്ഷം സ്കില്ഡ് വര്ക്കേഴ്സ് വിഭാഗത്തില് ഇന്ത്യക്കാര്ക്കായിരുന്നു ഏറ്റവും കൂടുതല് വിസ ലഭിച്ചത്. ഇതാണ് പുതിയ തീരുമാനം ഇന്ത്യക്കാര്ക്ക് പ്രതികൂലമാകാന് കാരണം. ഈ വര്ഷം ജനുവരിയിലാണ് വിസ ഫീസ് വര്ധിപ്പിക്കാന് തീരുമാനിച്ചിരുന്നത്. വര്ധന അനുസരിച്ച് ഹ്രസ്വകാല വിസിറ്റര് വിസയുള്പ്പെടെ വിവിധ വിസാ ഫീസുകളില് രണ്ടു ശതമാനം വര്ധനയാണുണ്ടാവുക. വര്ക്ക് വിസകള്ക്കും സ്റ്റഡി വിസകള്ക്കും രണ്ടു ശതമാനം വര്ധന ബാധകമാകും.
 | 

യുകെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നു; ആയിരക്കണക്കിന് ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും

ലണ്ടന്‍: യുകെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച് 18ന് ഫീസ് വര്‍ധന നിലവില്‍ വരുന്നതോടെ വിവിധ വിഭാഗത്തില്‍ കുടിയേറ്റം കാത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവര്‍ഷം സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യക്കാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വിസ ലഭിച്ചത്. ഇതാണ് പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് പ്രതികൂലമാകാന്‍ കാരണം. ഈ വര്‍ഷം ജനുവരിയിലാണ് വിസ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. വര്‍ധന അനുസരിച്ച് ഹ്രസ്വകാല വിസിറ്റര്‍ വിസയുള്‍പ്പെടെ വിവിധ വിസാ ഫീസുകളില്‍ രണ്ടു ശതമാനം വര്‍ധനയാണുണ്ടാവുക. വര്‍ക്ക് വിസകള്‍ക്കും സ്റ്റഡി വിസകള്‍ക്കും രണ്ടു ശതമാനം വര്‍ധന ബാധകമാകും.

നിലവില്‍ സെറ്റില്‍മെന്റ് വിസയ്ക്ക് (ഐഎല്‍ആര്‍) 1500 പൗണ്ടാണ് ഫീസ്. ഇത് 1875 പൗണ്ടായി വര്‍ധിക്കും. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന വിസ എന്ന തരത്തിലാണ് വര്‍ക്കേഴ്‌സ്, സ്റ്റുഡന്റസ് വിസാ ഫീസ് രണ്ടു ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് എന്ന നിലയില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വിസിറ്റ് വിസയില്‍ രണ്ടു ശതമാനം വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഇത് വിസിറ്റ് വിസകള്‍ക്കെല്ലാം ബാധകവുമാണ്.

പൗരത്വ വിസകള്‍ക്കും സെറ്റില്‍മെന്റ് വിസകള്‍ക്കുമുള്ള ഫീസും കുത്തനെ ഉയര്‍ത്തി. 25 ശതമാനമാനം വര്‍ദ്ധനയാണ് ഈയിനത്തില്‍ വരുത്തിയത്. അതിര്‍ത്തി, കുടിയേറ്റം, പൗരത്വം എന്നീ വിഷയങ്ങളില്‍ യുകെ നികുതി ദായകരുടെ സംഭാവന കുറച്ച് 2019-2020 ആകുമ്പോഴേക്കും ഈ സേവനം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വര്‍ദ്ധനയെന്നാണ് യു.കെ ഹോം ഓഫീസ് വാദിക്കുന്നത്. ഒരു സെല്‍ഫ് ഫണ്ടിംഗ് സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും തുടര്‍ന്നും വിവിധ സേവനങ്ങള്‍ക്ക് കൃത്യനിഷ്ഠയോടെ നല്‍കാന്‍ ഇത് സാധ്യമാക്കുമെന്നാണ് അവരുടെ വിശദീകരണം.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്വന്തമാക്കിയത് ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം 92,062 വിസകളാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ യു.കെ വിതരണം ചെയ്തത്. 57 ശതമാനം ഇന്ത്യക്കാരാണ് വിസ സ്വന്തമാക്കിയത്. അമേരിക്കക്കാരാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തരത്തില്‍ സ്‌കില്‍ഡ് വിസ കരസ്ഥമാക്കിയതില്‍ മിക്കവരും അവിടെ തുടരാന്‍ ശ്രമിക്കുകയും അതിനായി കുടിയേറ്റ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യും. ഇത് മുന്നില്‍ക്കണ്ടാണ് കുടിയേറ്റ വിസാ ഫീസില്‍ 25 ശതമാനം വര്‍ധന വരുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.