ഉക്രൈനിൽ എം.പിയെ ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം

ഉക്രൈനിൽ എം.പിയെ മാലിന്യങ്ങൾ നിറച്ച് വച്ച ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം. ഉക്രൈനിലെ മുൻ പ്രസിഡന്റായ വിക്ടർ യനുകോവിച്ചിന്റെ പാർട്ടി അംഗവും എം.പിയുമായ വിറ്റാലി സുരാവ്സകിയെയാണ് ഒരുകൂട്ടമാളുകൾ എടുത്ത് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. പാർലമെന്റിലേയ്ക്ക് പോകുകയായിരുന്ന എംപിയുടെ കൈയിൽ ഒരു ബ്രീഫ്കേസും ഉണ്ടായിരുന്നു. അതുൾപ്പടെയാണ് മാലിന്യത്തിലേക്ക് ഇട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
 | 

കീവ്: ഉക്രൈനിൽ എം.പിയെ മാലിന്യങ്ങൾ നിറച്ച് വച്ച ചവറ്റ് കൂനയിലേക്ക് തള്ളിയിട്ട് ജനങ്ങളുടെ പ്രതിഷേധം. ഉക്രൈനിലെ മുൻ പ്രസിഡന്റായ വിക്ടർ യനുകോവിച്ചിന്റെ പാർട്ടി അംഗവും എം.പിയുമായ വിറ്റാലി സുരാവ്‌സകിയെയാണ് ഒരുകൂട്ടമാളുകൾ എടുത്ത് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. പാർലമെന്റിലേയ്ക്ക് പോകുകയായിരുന്ന എംപിയുടെ കൈയിൽ ഒരു ബ്രീഫ്‌കേസും ഉണ്ടായിരുന്നു. അതുൾപ്പടെയാണ് മാലിന്യത്തിലേക്ക് ഇട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മാലിന്യത്തിനിടെയിൽ കിടന്ന അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് എം.പിയെ പ്രതിഷേധക്കാർക്കിടയിൽ നിന്നും മോചിപ്പിച്ചത്. റഷ്യൻ അനുകൂലികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.