മാല്‍വെയര്‍ ബാധ; ക്യാം സ്‌കാനര്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം

ജനപ്രിയ ആന്ഡ്രോയ്ഡ് പിഡിഎഫ് മേക്കിംഗ് ആപ്പ് ആയ ക്യാംസ്കാനര് ഫോണുകളില് നിന്ന് നീക്കം ചെയ്യാന് നിര്ദേശം.
 | 
മാല്‍വെയര്‍ ബാധ; ക്യാം സ്‌കാനര്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം

ജനപ്രിയ ആന്‍ഡ്രോയ്ഡ് പിഡിഎഫ് മേക്കിംഗ് ആപ്പ് ആയ ക്യാംസ്‌കാനര്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം. മാല്‍വെയര്‍ ബാധയെത്തുടര്‍ന്ന് ഗൂഗിള്‍ ഈ ആപ്പിനെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. അടുത്തിടെയാണ് ക്യാം സ്‌കാനറിന്റെ കോഡില്‍ മാല്‍വെയര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ആപ്പിന്റെ പുതിയ പതിപ്പിലും മാല്‍വെയര്‍ സാന്നിധ്യമുണ്ടെന്ന് കാസ്‌പേര്‍സ്‌കി ലാബ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

മുന്‍പ് പല ചൈനീസ് ആപ്പുകളിലും കണ്ടു വന്നിരുന്ന ട്രോജന്‍ ഡ്രോപ്പര്‍ മോഡ്യൂളാണ് കണ്ടെത്തിയിരിക്കുന്നത്. സ്വയം എക്‌സ്ട്രാക്ട് ചെയ്യുന്ന ഈ മോഡ്യൂള്‍ ആപ്പിന്റെ റിസോഴ്‌സ് ലൈബ്രറിയില്‍ നിന്നുള്ള മറ്റൊരു മോഡ്യൂളിനെ സജീവമാക്കുകയാണ് ചെയ്യുന്നത്. ഉപയോക്താക്കളെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ആപ്പ് പതിപ്പിലേക്ക് നയിക്കുകയായിരുന്നു ഈ മാല്‍വെയര്‍ ചെയ്തിരുന്നത്. ഇതേത്തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ റിവ്യൂകള്‍ പ്രത്യക്ഷപ്പെടുകയും ഗൂഗിള്‍ ഈ ജനപ്രിയ ആപ്പിനെ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

കാസ്‌പേര്‍സ്‌കിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആപ്പിനെ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ അവ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. മാല്‍വെയര്‍ നീക്കിയെന്ന് ഗൂഗിള്‍ സ്ഥിരീകരിക്കുകയും പ്ലേ സ്റ്റോറില്‍ വീണ്ടും ആപ്പ് എത്തുകയും ചെയ്യുന്നത് വരെ ഉപയോക്താക്കള്‍ കാത്തിരിക്കാനും വിദഗ്ദ്ധര്‍ പറയുന്നു.