ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ പഴയ ആസ്റ്റിന്‍ മാര്‍ട്ടിന്‍ സ്‌പോര്‍ട്‌സ് കാര്‍ വില്‍പനയ്ക്ക്

ഫിലിപ്പ് രാജകുമാരന്റെ പഴയ ആസ്റ്റിന് മാര്ട്ടിന് സ്പോര്ട്സ് കാര് വില്ക്കുന്നു. 45,000 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിക്ക് തലപ്പാവ് നേരെയാക്കാനും ഫിലിപ്പ് രാജകുമാരന് കുഞ്ഞ് ചാള്സ് രാജകുമാരനോട് പ്രത്യേക ശബ്ദങ്ങളില് സംസാരിക്കാന് റേഡിയോ ടെലിഫോണും ഘടിപ്പിച്ച് പരിഷ്കരിച്ച കാറാണിത്. 1950കളിലെ കാറാണിത് ഡ്യൂക്ക് ഓഫ് എഡിന്ബറോ 1954ല് വാങ്ങിയ ലഗോണ്ട 3 ലിറ്റര് ഡ്രോപ്ഹെഡ് കൂപ് രാജകൊട്ടാരത്തിലെത്തുന്ന ആദ്യ ആസ്റ്റിന് മാര്ട്ടിനാണ്.
 | 

ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ പഴയ ആസ്റ്റിന്‍ മാര്‍ട്ടിന്‍ സ്‌പോര്‍ട്‌സ് കാര്‍ വില്‍പനയ്ക്ക്

ലണ്ടന്‍: ഫിലിപ്പ് രാജകുമാരന്റെ പഴയ ആസ്റ്റിന്‍ മാര്‍ട്ടിന്‍ സ്‌പോര്‍ട്‌സ് കാര്‍ വില്‍ക്കുന്നു. 45,000 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിക്ക് തലപ്പാവ് നേരെയാക്കാനും ഫിലിപ്പ് രാജകുമാരന് കുഞ്ഞ് ചാള്‍സ് രാജകുമാരനോട് പ്രത്യേക ശബ്ദങ്ങളില്‍ സംസാരിക്കാന്‍ റേഡിയോ ടെലിഫോണും ഘടിപ്പിച്ച് പരിഷ്‌കരിച്ച കാറാണിത്. 1950കളിലെ കാറാണിത്
ഡ്യൂക്ക് ഓഫ് എഡിന്‍ബറോ 1954ല്‍ വാങ്ങിയ ലഗോണ്ട 3 ലിറ്റര്‍ ഡ്രോപ്‌ഹെഡ് കൂപ് രാജകൊട്ടാരത്തിലെത്തുന്ന ആദ്യ ആസ്റ്റിന്‍ മാര്‍ട്ടിനാണ്.

കാറിലുള്ള വിശേഷങ്ങളില്‍ ഏറ്റവും ആകര്‍ഷകമാണ് പ്രത്യേകതരം കണ്ണാടി. ഈ കണ്ണാടിയിലാണ് രാജ്ഞി തന്റെ തലപ്പാവ് ക്രമപ്പെടുത്തിയിരുന്നതത്രെ. അതുപോലെ എടുത്തുപറയേണ്ട ഘടകമാണ് റേഡിയോ ഫോണ്‍. ഡ്യൂക്കിന് തന്റെ പത്‌നിയോടും മക്കളായ കുഞ്ഞു ചാള്‍സിനോടും രാജകുമാരി ആനിയോടും സംസാരിക്കാനായാണ് റേഡിയോ ഘടിപ്പിച്ചത്. പക്ഷെ റേഡിയോയുടെ സ്ഥാനത്ത് ഇപ്പോള്‍ ഏരിയലും ഡാഷ്‌ബോര്‍ഡിലെ സ്വിച്ചും മാത്രമാണുള്ളത്. എന്നാല്‍ കണ്ണാടി ഇപ്പോഴും അവിടെത്തന്നെയുണ്ട്.

ഫിലിപ്പ് രാജകുമാരന്‍ ഏഴുവര്‍ഷത്തോളം അത് ഉപയോഗിച്ചു. പിന്നീട് ചാള്‍സ് രാജകുമാരനെ സ്‌കൂളില്‍ വിട്ടിരുന്നത് ഈ കാറിലാണ്. പോളോ കളിക്കാന്‍ കൗഡ്രി പാര്‍ക്കില്‍ പോകാനും ഈ കാറാണ് ഉപയോഗിച്ചിരുന്നത്. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറിന്റെ നിറം എഡിന്‍ബറോ ഗ്രീന്‍ ആണ്. ഗ്രേ ലെതറിലാണ് അപ്‌ഹോള്‍സ്റ്ററി. ഇപ്പോഴുള്ള കാറിനേക്കാള്‍ വിലയാണീ വാഹനത്തിന്. മൂന്നരലക്ഷത്തിനും നാലരലക്ഷത്തിനും ഇടയ്ക്ക് പൗണ്ട് വിലയാണ് പ്രതീക്ഷിക്കുന്നത്.

ഫ്‌ളോര്‍ ഗിയര്‍ ബോക്‌സ്, മൂന്നു ലിറ്റര്‍ എന്‍ജിന്‍, 12.9 സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ സ്പീഡ്, 104 കിലോമീറ്റര്‍ ടോപ് സ്പീഡ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. അടുത്തമാസം കേംബ്രിഡ്ജ് ഷെയറിലെ ഡക്‌സ്‌ഫോര്‍ഡിലുള്ള വാര്‍ മ്യൂസിയത്തില്‍ വച്ച് ലേലത്തിലൂടെയാവും വില്‍പന.