ജിഹാദി ജോണിനെ ലക്ഷ്യമിട്ട് സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

വാഷിംഗ്ടണ്: സിറിയയിലെ റഖ്വയ്ക്ക് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണം ബ്രിട്ടീഷ് ഭീകരനായ മുഹമ്മദ് എംവസി എന്ന ജിഹാദി ജോണിനെ ലക്ഷ്യമിട്ടാണെന്ന് പെന്റഗണ് വെളിപ്പെടുത്തി. ഭീകരമായ ഐസിസ് പ്രചാരണ വീഡിയോകള്ക്ക് പിന്നില് ജിഹാദി ജോണാണെന്നാണ് നിഗമനം. എന്നാല് വ്യോമാക്രമണങ്ങളില് ഇയാള് കൊല്ലപ്പെട്ടോയെന്ന കാര്യം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
 | 
ജിഹാദി ജോണിനെ ലക്ഷ്യമിട്ട് സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

വാഷിംഗ്ടണ്‍: സിറിയയിലെ റഖ്വയ്ക്ക് സമീപം അമേരിക്ക നടത്തിയ വ്യോമാക്രമണം ബ്രിട്ടീഷ് ഭീകരനായ മുഹമ്മദ് എംവസി എന്ന ജിഹാദി ജോണിനെ ലക്ഷ്യമിട്ടാണെന്ന് പെന്റഗണ്‍ വെളിപ്പെടുത്തി. ഭീകരമായ ഐസിസ് പ്രചാരണ വീഡിയോകള്‍ക്ക് പിന്നില്‍ ജിഹാദി ജോണാണെന്നാണ് നിഗമനം. എന്നാല്‍ വ്യോമാക്രമണങ്ങളില്‍ ഇയാള്‍ കൊല്ലപ്പെട്ടോയെന്ന കാര്യം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെയാണ് അമേരിക്ക ഇവിടെ ശക്തമായ വ്യോമാക്രമണം നടത്തിയത്.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട്‌ലോഫിന്റെയും ജെയിംസ് ഫോളിയുടെയും അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെയും ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സിന്റെയും ജപ്പാന്‍ മാധ്യമപ്രവര്‍ത്തകര്‍ കെഞ്ചി ഗോട്ടയുടെയും അടക്കം നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജിഹാദി ജോണാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ സമയമാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കാമെന്ന് പെന്റഗണ്‍ മാധ്യമവക്താവ് പീറ്റര്‍ കുക്ക് പ്രസ്താവനയില്‍ അറിയിച്ചു.

ജിഹാദി ജോണിനെ ലക്ഷ്യം വച്ച് അമേരിക്ക വ്യോമാക്രമണം നടത്തിയതായുളള വിവരം അറിഞ്ഞതായി ബ്രിട്ടന്‍ പ്രതികരിച്ചു. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ജോണ്‍ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചതായി ജെയിംസ് ഫോളിയുടെ അമ്മ ഡയന്‍ ഫോളി പറഞ്ഞു. 1998ല്‍ കുവൈറ്റില്‍ ജനിച്ച എംവസി ആറ് വയസുളളപ്പോഴാണ് ബ്രിട്ടനിലെത്തിയത്. 2013 ആഗസ്റ്റില്‍ ഇയാളെ കാണാതായതായി മാതാപിതാക്കള്‍ പറയുന്നു. നാല് മാസത്തിന് ശേഷം ഇയാള്‍ സിറിയയിലുണ്ടെന്ന വിവരം ലഭിച്ചതായും അവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.