ചൈനയില്‍ കൊറോണ ബാധിതനായ അമേരിക്കന്‍ പൗരന്‍ മരിച്ചു; മരണ സംഖ്യ 723

ചൈനയില് കൊറോണ ബാധിച്ച് അമേരിക്കന് പൗരന് മരിച്ചു.
 | 
ചൈനയില്‍ കൊറോണ ബാധിതനായ അമേരിക്കന്‍ പൗരന്‍ മരിച്ചു; മരണ സംഖ്യ 723

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് അമേരിക്കന്‍ പൗരന്‍ മരിച്ചു. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണ് അറുപതുകാരനായ യുഎസ് പൗരന്‍. വുഹാനില്‍ വെച്ചാണ് ഇയാള്‍ മരിച്ചതെന്ന് അമേരിക്കന്‍ എംബസി സ്ഥിരീകരിച്ചു. ചൈനയില്‍ ഇതോടെ മരണസംഖ്യ 723 ആയി ഉയര്‍ന്നു. ഹോങ്കോങ്ങിലും ഫിലിപ്പൈന്‍സിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ ആകെ മരണസംഖ്യ 725 ആയി.

ചൈനയില്‍ 19 വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. മറ്റ് 27 രാജ്യങ്ങളിലാണ് വൈറസ് പടര്‍ന്നു പിടിച്ചത്. ജപ്പാന്‍ തീരത്തെ ക്രൂസ് കപ്പലില്‍ 41 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

വുഹാനില്‍ത്തന്നെ ഒരു ജപ്പാന്‍ സ്വദേശി കടുത്ത ന്യൂമോണിയ മൂലം മരണമടഞ്ഞിട്ടുണ്ട്. അറുപതുകാരനായ ഇയാളുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം 3399 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 34,000 കടന്നു.