ട്രംപിനെ വിജയിപ്പിക്കാനുള്ള ഇടപെടലുകള്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഡൊണാള്ഡ് ട്രംപിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള് നടത്താന് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിന് നിര്ദേശം നല്കിയിരുന്നതായി അമേരിക്കന് ഇന്റലിജന്സ് റിപ്പോര്ട്ട്. ഡെമോക്രാറ്റിക് നാഷണല് കമ്മിറ്റിയില് പ്രശ്നങ്ങള് സൃഷ്ടിക്കാനും ഹിലരി ക്ലിന്റണെ അപകീര്ത്തിപ്പെടുത്തി അവരുടെ വിജയത്തിനുള്ള സാധ്യതകള് ഇല്ലാതാക്കാനുമുള്ള പ്രചാരണപ്രവര്ത്തനങ്ങള്ക്ക് സഹായം നല്കാന് പുടിന് ഉത്തരവിട്ടിരുന്നു എന്നാണ് റിപ്പോര്ട്ട്. അമേരിക്കയുടെ ജനാധിപത്യത്തില് ജനങ്ങള്ക്കുള്ള വിശ്വാസം നഷ്ടമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമായി പുടിന് കണക്കുകൂട്ടിയിരുന്നതെന്നും റിപ്പോര്ട്ട് പറയുന്നത്.
 | 

ട്രംപിനെ വിജയിപ്പിക്കാനുള്ള ഇടപെടലുകള്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ഹിലരി ക്ലിന്റണെ അപകീര്‍ത്തിപ്പെടുത്തി അവരുടെ വിജയത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമായി പുടിന്‍ കണക്കുകൂട്ടിയിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നത്.

താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്പ് റഷ്യന്‍ ഇടപെടലുകളേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. ട്രംപിന്റെ വിജയത്തിനായി റഷ്യ സൈബര്‍ പോരാട്ടം നടത്തിയതായും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത് റഷ്യ സ്‌പോണ്‍സര്‍ ചെയ്ത ട്രോളുകള്‍ ആണെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരിയുമായുള്ള വ്യക്തിവിദ്വേഷമാണ് പുടിന്‍ ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിക്കാന്‍ കാരണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. 2011 മുതല്‍ തനിക്കെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ഹിലരിയെയാണ് പുടിന്‍ കുറ്റപ്പെടുത്തുന്നത്. റഷ്യയിലെ നാഷണലിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് വ്‌ളാഡിമിര്‍ ഷിരിനോവ്‌സ്‌കി ട്രംപിന്റെ വിജയസാധ്യതയില്‍ സന്തോഷം പ്രകടിപ്പിച്ചതായും 25 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.