ഒരു ദിവസത്തില്‍ 16,000ലേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരണം; രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമത്

ലോകത്ത് ഏറ്റവും അധികം കൊറോണ ബാധിതരുള്ള രാജ്യമെന്ന പദവിയിലേക്ക് അമേരിക്ക.
 | 
ഒരു ദിവസത്തില്‍ 16,000ലേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരണം; രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമത്

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും അധികം കൊറോണ ബാധിതരുള്ള രാജ്യമെന്ന പദവിയിലേക്ക് അമേരിക്ക. ഒരു ദിവസത്തില്‍ 16,000ലേറെ ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് അമേരിക്ക മുന്നിലെത്തിയത്. ഒരു ദിവസത്തില്‍ ചൈനയെയും ഇറ്റലിയെയുമാണ് അമേരിക്ക മറികടന്നത്. നിലവില്‍ 81,378 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനയില്‍ 81,285 പേര്‍ക്കും ഇറ്റലിയില്‍ 80,539 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധ മൂലം മരിച്ചവരുടെ എണ്ണത്തിലും അമേരിക്കയില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗത്തിന്റെ കേന്ദ്രമായി അമേരിക്ക മാറുമെന്ന് ആരോഗ്യ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ സാമ്പത്തിക മേഖലയെ രോഗം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനിടെ ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു.