‘പൂര്‍ണ നഗ്‌നയായി വീട് ക്ലീന്‍ ചെയ്യും’; ബ്യൂട്ടീഷ്യനില്‍ നിന്ന് സംരംഭകയായി മാറിയ വിക്ടോറിയയുടെ കഥ!

ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന വിക്ടോറിയയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഒരു പത്ര പരസ്യമായിരുന്നു.
 | 
‘പൂര്‍ണ നഗ്‌നയായി വീട് ക്ലീന്‍ ചെയ്യും’; ബ്യൂട്ടീഷ്യനില്‍ നിന്ന് സംരംഭകയായി മാറിയ വിക്ടോറിയയുടെ കഥ!

എഡിന്‍ബര്‍ഗ്: പൂര്‍ണ നഗ്‌നയായി വീട് ക്ലീന്‍ ചെയ്യുക, ആദ്യമായി കേള്‍ക്കുമ്പോള്‍ ചില പന്തികേടുകള്‍ തോന്നുമെങ്കിലും സ്‌കോട്‌ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സര്‍വീസുകളിലൊന്നാണിത്. യൂണിവേഴ്‌സിറ്റി ബിരുദധാരിയായ വിക്ടോറിയ മര്‍ഫിയാണ് വ്യത്യസ്തമായ പ്രൊഫഷനുമായി രംഗത്ത് വന്നത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന വിക്ടോറിയയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് ഒരു പത്ര പരസ്യമായിരുന്നു.

നഗ്‌നയായി വീട്ടുജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്ന ആ പരസ്യം പിന്നീട് വിക്ടോറിയയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ന് ഏകദേശം പതിനഞ്ചിലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിക്ടോറിയ. ഒരു മണിക്കൂര്‍ നഗ്‌നയായി വീട് വൃത്തിയാക്കുന്നത് 55 മുതല്‍ 75 പൗണ്ട് വരെയാണ് കമ്പനി ഈടാക്കുന്നത്. ഏതാണ്ട് 6000 മുതല്‍ 8000 രൂപ വരെ. ജോലിസ്ഥലങ്ങളില്‍ നിന്ന് ലൈംഗികാതിക്രമങ്ങളൊന്നും നേരിടാറില്ലെന്നും ഉപഭോക്താക്കള്‍ കമ്പനിയുടെ തൊഴിലാളികളോട് മാന്യമായിട്ടാണ് പെരുമാറുന്നതെന്നും വിക്ടോറിയ പറയുന്നു.

ലൈംഗികത്തൊഴിലിന് സമാനമാണെന്ന് തോന്നുമെങ്കിലും ഞങ്ങള്‍ക്ക് അത്തരമൊരു സ്വഭാവമില്ല. മറ്റു വീട്ടുജോലിക്കാരില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ തൊഴിലെടുക്കുന്നുവെന്ന് മാത്രം, ദി സണിന് നല്‍കിയ അഭിമുഖത്തില്‍ വിക്ടോറിയ വ്യക്തമാക്കുന്നു. ചെറുതായി കുശലം പറയുകയും സംസാരിക്കുകയും ചെയ്യുമെന്നത് മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ മൂല്യബോധം സൂക്ഷിക്കുന്ന തൊഴിലാളികള്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.