അമേരിക്കയിൽ പന്ത്രണ്ടുകാരനെ വെടിവെച്ച സംഭവം: വീഡിയോ പുറത്ത്

അമേരിക്കയിലെ ക്ലീവ്ലാൻഡിലെ ഗാസെബോയിൽ കളിത്തോക്കുമായി നടന്ന പന്ത്രണ്ടുകാരനെ പോലീസ് വെടിവെക്കുന്നതിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസമാണ് ക്ലീവ്ലാൻഡിലെ ഗാസെബോയിൽ വെച്ച് താമിർ റൈസ് എന്ന കറുത്ത വർഗക്കാരനായ കുട്ടി കൊല്ലപ്പെട്ടത്.
 | 
അമേരിക്കയിൽ പന്ത്രണ്ടുകാരനെ വെടിവെച്ച സംഭവം: വീഡിയോ പുറത്ത്

 

വാഷിങ്ടൺ:   അമേരിക്കയിലെ ക്ലീവ്‌ലാൻഡിലെ ഗാസെബോയിൽ കളിത്തോക്കുമായി നടന്ന പന്ത്രണ്ടുകാരനെ പോലീസ് വെടിവെക്കുന്നതിന്റെ വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസമാണ് ക്ലീവ്‌ലാൻഡിലെ ഗാസെബോയിൽ വെച്ച് താമിർ റൈസ് എന്ന കറുത്ത വർഗക്കാരനായ കുട്ടി കൊല്ലപ്പെട്ടത്. ആയുധം താഴെവച്ച് കീഴടങ്ങാനുള്ള ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് അമേരിക്കൻ പോലീസിന്റെ വിശദീകരണം.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി തോക്കുമായി നടക്കുന്നുണ്ടെന്നും കണ്ണിൽ കാണുന്നവർക്ക് നേരെ തോക്ക് ചൂണ്ടുന്നെന്നും ഒരാൾ പോലീസിൽ വിവരമറിയിച്ചതായാണ് റിപ്പോർട്ട്. താമീറിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരമാണ് പോലീസ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന താമിറിനു നേരെ പോലീസ് എത്തിയ ഉടനെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ രണ്ട് വെടിയേറ്റ കുട്ടി തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. പിന്നീടുള്ള പരിശോധനയിലാണ് കൈയ്യിലുണ്ടായിരുന്നത് കളിതോക്കാണെന്ന് വ്യക്തമായത്. കുട്ടി പോലീസിനെ ഭീഷണിപ്പെടുത്തുകയോ അവർക്ക് നേരെ തോക്ക് ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം കൊലപാതകത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരോട് അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.