വിജയ് മല്യ വീണ്ടും അറസ്റ്റില്‍

ബാങ്കുകളെ കബളിപ്പിച്ച കേസിനെത്തുടര്ന്ന് രാജ്യം വിട്ട് ലണ്ടനില് കഴിയുന്ന വിജയ് മല്യ അറസ്റ്റിലായി. 9000 കോടി രൂപ തട്ടിച്ചതായി ബാങ്കുകള് പരാതി നല്കിയതോടെ ഡിപ്ലോമാറ്റിക് പാസ്പോര്ട്ട് ഉപയോഗിച്ച് ഇന്ത്യ വിട്ട മല്യ കഴിഞ്ഞ ഒരു വര്ഷത്തോളമായി യുകെയില് താമസിച്ചു വരികയാണ്. ഇത് രണ്ടാമത്തെ തവണയാണ് യുകെയില് മല്യ അറസ്റ്റിലാകുന്നത്.
 | 

വിജയ് മല്യ വീണ്ടും അറസ്റ്റില്‍

ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച കേസിനെത്തുടര്‍ന്ന് രാജ്യം വിട്ട് ലണ്ടനില്‍ കഴിയുന്ന വിജയ് മല്യ അറസ്റ്റിലായി. 9000 കോടി രൂപ തട്ടിച്ചതായി ബാങ്കുകള്‍ പരാതി നല്‍കിയതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യ വിട്ട മല്യ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുകെയില്‍ താമസിച്ചു വരികയാണ്. ഇത് രണ്ടാമത്തെ തവണയാണ് യുകെയില്‍ മല്യ അറസ്റ്റിലാകുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വിജയ് മല്യയെ വിട്ടുതരണമെന്ന് ബ്രിട്ടനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. മല്യക്കെതിരായുള്ള തെളിവുകളും ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ പ്രത്യേക അനുമതിയിലാണ് ഇപ്പോള്‍ മല്യ കഴിയുന്നത്.

മല്യയെ വിട്ടുതരണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ മല്യയുടെ പ്രതികരണം കഴിഞ്ഞ മാസം നല്‍കിയിരുന്നു. ഡിസംബറിലാണ് ഇന്ത്യയുടെ അപേക്ഷ ബ്രിട്ടന്‍ പരിഗണിക്കുക. ഇന്ത്യയിലെ കോടതികള്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ വിസമ്മതിച്ച മല്യ യുകെയില്‍ പൊതുപരിപാടികളില്‍ വ്യാപൃതനാണ്. സ്വന്തമായുള്ള ഫോര്‍മുല വണ്‍ ടീമിന്റെ എല്ലാ മത്സരങ്ങളിലും മല്യ നേരിട്ട് എത്താറുണ്ട്.