എബോള തടയാനുളള നടപടികളുമായി ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്നത് തടയാനുളള നടപടിയുമായി ലോകാരോഗ്യ സംഘടന രംഗത്ത്. 15 ആഫ്രിക്കൻ രാജ്യങ്ങളെ മുൻ നിർത്തിയാണ് നടപടി. എബോളാ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്.
 | 
എബോള തടയാനുളള നടപടികളുമായി ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്നത് തടയാനുളള നടപടിയുമായി ലോകാരോഗ്യ സംഘടന രംഗത്ത്. 15 ആഫ്രിക്കൻ രാജ്യങ്ങളെ മുൻ നിർത്തിയാണ് നടപടി. എബോളാ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്.

കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ച ലിബിയ, സിയേറ ലിയോൺ, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം പടരുന്നത് തടയാനുളള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാസം തോറും രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ലോകാരോഗ്യസംഘടനയുടെ ആഗോള ഡയറക്ടർ ഇസബെൽ ന്യൂട്ടൽ വ്യക്തമാക്കി. നിലവിൽ 9,000 പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്. ഇതുവരെ 4493 പേർ രോഗം ബാധിച്ച് മരിച്ചു. ഇത് തുടർന്നാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.

യു.എസിൽ എബോള ബാധിച്ച് മരിച്ച വ്യക്തിയെ പരിചരിച്ച  നഴ്‌സിനും എബോള സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എബോള വ്യാപിക്കുന്നത് തടയാനുളള നടപടി ശക്തമാക്കണമെന്ന് അമേരിക്കൻ പ്രസ്ഡന്റ് ബറാക്ക് ഒബാമയും നിർദേശിച്ചു.