ഇനി ഹൃദയസ്പന്ദനം കേള്‍ക്കാന്‍ മാത്രമല്ല കാണാനും സാധിക്കും; നൂതന സ്‌റ്റെതസ്‌കോപ്പ് വികസിപ്പിച്ച് ഇന്ത്യന്‍ എന്‍ജിനീയര്‍

ഹൃദയസ്പന്ദനം കേള്ക്കാന് മാത്രമല്ല കാണുവാനും വിവരങ്ങള് റെക്കോഡ് ചെയ്ത് സൂക്ഷിക്കുവാനും സാധിക്കുന്ന സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച് ഇന്ത്യന് എഞ്ചിനീയര്. ദുബായില് നടക്കുന്ന് അറബ് ഹെല്ത്ത് 2017ലാണ് ആദ്യമായി ഈ സ്റ്റെതസ്കോപ്പ് അവതരിപ്പിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തില് കൂടുതല് കൃത്യമായ രോഗനിര്ണയത്തിന് ഈ സ്റ്റെതസ്കോപ്പ് സഹായിക്കുമെന്ന് നിര്മാതാവായ അരവിന്ദ് ത്യാഗരാജന് പറഞ്ഞു.
 | 

ഇനി ഹൃദയസ്പന്ദനം കേള്‍ക്കാന്‍ മാത്രമല്ല കാണാനും സാധിക്കും; നൂതന സ്‌റ്റെതസ്‌കോപ്പ് വികസിപ്പിച്ച് ഇന്ത്യന്‍ എന്‍ജിനീയര്‍

ദുബായ്: ഹൃദയസ്പന്ദനം കേള്‍ക്കാന്‍ മാത്രമല്ല കാണുവാനും വിവരങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുവാനും സാധിക്കുന്ന സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച് ഇന്ത്യന്‍ എഞ്ചിനീയര്‍. ദുബായില്‍ നടക്കുന്ന് അറബ് ഹെല്‍ത്ത് 2017ലാണ് ആദ്യമായി ഈ സ്റ്റെതസ്‌കോപ്പ് അവതരിപ്പിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ കൂടുതല്‍ കൃത്യമായ രോഗനിര്‍ണയത്തിന് ഈ സ്‌റ്റെതസ്‌കോപ്പ് സഹായിക്കുമെന്ന് നിര്‍മാതാവായ അരവിന്ദ് ത്യാഗരാജന്‍ പറഞ്ഞു.

സ്‌ക്രീനോടു കൂടിയ പുതിയ സ്റ്റെതസ്‌കോപ്പില്‍ ഡോക്ടര്‍ന്മാര്‍ക്ക് ഹൃദയമിടിപ്പ് ഓഡിയോ ആയും വീഡിയോ ആയും സൂക്ഷിക്കാന്‍ സാധിക്കും. സിലിക്കോണ്‍ വാലിയിലെ എച്ച്ഡി മെഡിക്കല്‍സാണ് വൈസ്‌കോപ്പ് എന്ന സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പ് അവതരിപ്പിച്ചത്. മറ്റൊരു ഇസിജി മെഷീന്റെ ആവശ്യമില്ല എന്നതാണ് ഈ സ്റ്റെതസ്‌കോപ്പിന്റെ പ്രധാന പ്രത്യേകത. വിവരങ്ങള്‍ വിശകലനം ചെയ്ത് 12 ലീഡ് ഇസിജി മെഷീന്‍ നല്‍കുന്ന ഫലങ്ങള്‍ ഇതും ലഭ്യമാക്കും.

രോഗികളുടെ ഹൃദയ സംബന്ധവും ശ്വാസകോശ സംബന്ധവുമായ വിവരങ്ങള്‍ സൂക്ഷിക്കാനും പങ്കുവെക്കാനും ഇതിലൂടെ സാധിക്കുന്നു. ടെലിമെഡിസിനില്‍ ഏറെ പ്രയോജനകരമാണ് ഈ സംവിധാനം. 500 ഡോളറായിരിക്കും ഇതിന്റെ വില. സാങ്കേതികവിദ്യ ഒരുപാടു പുരോഗമിച്ചിട്ടുണ്ടെങ്കിലും സ്‌റ്റെതസ്‌കോപ്പില്‍ ഒരു മാറ്റം വരുന്നത് ഇതാദ്യമായാണ്. 1816ല്‍ ആണ് ഹൃദയസ്പന്ദനം മനസിലാക്കുവാനുള്ള ഉപകരണം കണ്ടുപിടിച്ചത്.