സര്‍ഫറെ ആക്രമിക്കാന്‍ കുതിച്ചെത്തി സ്രാവ്, രക്ഷകനായി ഡ്രോണ്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

സര്ഫറുടെ അടുത്തേക്ക് പരമാവധി വേഗത്തില് ക്രിസ്റ്റഫര് ഡ്രോണ് പറത്തിയ ശേഷം അപായ സന്ദേശം നല്കി.
 | 

സര്‍ഫറെ ആക്രമിക്കാന്‍ കുതിച്ചെത്തി സ്രാവ്, രക്ഷകനായി ഡ്രോണ്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ
വെയില്‍സ്: ആക്രമിക്കാനെത്തിയ സ്രാവില്‍ നിന്ന് സര്‍ഫറെ രക്ഷപ്പെടുത്തി ഡ്രോണ്‍ പൈലറ്റ്. ഓസ്‌ട്രേലിയയിലെ സൗത്ത് വെയില്‍സിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തീരത്തിനടുത്തേക്ക് നീന്തിയടുത്ത സ്രാവിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഡ്രോണ്‍ ക്യാമാറാമാന്‍ ക്രിസ്റ്റഫര്‍ ജോയ്‌സ്. സ്രാവ് പതിവിലും വേഗതയില്‍ നീന്താന്‍ തുടങ്ങിയതോടെ ഡ്രോണ്‍ കുറച്ചധികം മുകളിലേക്ക് ഉയര്‍ത്തി നോക്കിയപ്പോഴാണ് ക്രിസ്റ്റഫറിന് അപകടം മനസിലായത്. സര്‍ഫ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ ലക്ഷ്യമാക്കിയായിരുന്നു സ്രാവ് നീങ്ങിയിരുന്നത്.

ഇതോടെ സര്‍ഫറുടെ അടുത്തേക്ക് പരമാവധി വേഗത്തില്‍ ക്രിസ്റ്റഫര്‍ ഡ്രോണ്‍ പറത്തി. ഇതേ സമയത്തിനുള്ളില്‍ സ്രാവും സര്‍ഫറുടെ അടുത്തെത്തിയിരുന്നു. ഡ്രോണില്‍ ഘടിപ്പിച്ചിരുന്ന സ്പീക്കര്‍ വഴി സര്‍ഫറെ ക്രിസ്റ്റഫര്‍ വിവരമറിയിച്ചു. സ്രാവ് അടുത്ത് എത്തിയെന്ന് മനസിലാക്കിയ സര്‍ഫര്‍ വേഗത്തില്‍ സര്‍ഫിംഗ് ബോര്‍ഡ് നീക്കി. ഇത് കണ്ട് ഭയന്ന് സ്രാവ് വഴിതിരിഞ്ഞ് പോവുകയും ചെയ്തു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

വീഡിയോ കാണാം.