‘സേവനം ഇഷ്ടമായി, പക്ഷേ കറുത്തവര്‍ക്ക് ടിപ്പ് നല്‍കില്ല’; റെസ്‌റ്റോറന്റ് ബില്ലിലെ കുറിപ്പിനെതിരേ പ്രതിഷേധം

കറുത്തവര്ഗക്കാരിയായ ഹോട്ടല് പരിചാരികയക്ക് ടിപ്പ് നല്കാനാവില്ലെന്ന് ബില്ലില് എഴുതി നല്കിയ വെളുത്തവര്ഗക്കാരായ ദമ്പതികളുടെ നടപടി വിവാദമാകുന്നു. കെല്ലി കാര്ട്ടര് എന്ന സ്ത്രീയ്ക്കാണ് കുറിപ്പ് ലഭിച്ചത്. അവരുടെ സേവനം മഹത്തരമാണെന്നും എന്നാല് കറുത്ത വര്ഗക്കാര്ക്ക് ടിപ്പ് നല്കറില്ലെന്നുമാണ് കുറിപ്പിന്റെ ഉള്ളടക്കം. സംഭവം വിവാദമായതോടെ നിരവധിയാളുകളാണ് കാര്ട്ടര്ക്ക് പിന്തുണയുമായി റെസ്റ്റോറന്റിലേക്കെത്തുന്നത്. വിര്ജിനിയ സ്റ്റേറ്റിലുള്ള അനീറ്റാസ് ന്യൂ മെക്സിക്കോ സ്റ്റൈല് കഫേയിലാണ് സംഭവമുണ്ടായത്.
 | 

‘സേവനം ഇഷ്ടമായി, പക്ഷേ കറുത്തവര്‍ക്ക് ടിപ്പ് നല്‍കില്ല’; റെസ്‌റ്റോറന്റ് ബില്ലിലെ കുറിപ്പിനെതിരേ പ്രതിഷേധം

വിര്‍ജീനിയ: കറുത്തവര്‍ഗക്കാരിയായ ഹോട്ടല്‍ പരിചാരികയക്ക് ടിപ്പ് നല്‍കാനാവില്ലെന്ന് ബില്ലില്‍ എഴുതി നല്‍കിയ വെളുത്തവര്‍ഗക്കാരായ ദമ്പതികളുടെ നടപടി വിവാദമാകുന്നു. കെല്ലി കാര്‍ട്ടര്‍ എന്ന സ്ത്രീയ്ക്കാണ് കുറിപ്പ് ലഭിച്ചത്. അവരുടെ സേവനം മഹത്തരമാണെന്നും എന്നാല്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ടിപ്പ് നല്‍കറില്ലെന്നുമാണ് കുറിപ്പിന്റെ ഉള്ളടക്കം. സംഭവം വിവാദമായതോടെ നിരവധിയാളുകളാണ് കാര്‍ട്ടര്‍ക്ക് പിന്തുണയുമായി റെസ്റ്റോറന്റിലേക്കെത്തുന്നത്. വിര്‍ജിനിയ സ്റ്റേറ്റിലുള്ള അനീറ്റാസ് ന്യൂ മെക്സിക്കോ സ്‌റ്റൈല്‍ കഫേയിലാണ് സംഭവമുണ്ടായത്.

‘സേവനം ഇഷ്ടമായി, പക്ഷേ കറുത്തവര്‍ക്ക് ടിപ്പ് നല്‍കില്ല’; റെസ്‌റ്റോറന്റ് ബില്ലിലെ കുറിപ്പിനെതിരേ പ്രതിഷേധം

റെസ്റ്റോറന്റിലെ സ്ഥിരം സന്ദര്‍ശകര്‍ കാര്‍ട്ടറെ ആശ്വസിപ്പിക്കാനെത്തുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട വെയിറ്റ്രസിനെ വാരിപ്പുണര്‍ന്നാണ് പലരും പിന്തുണ അറിയിക്കുന്നത്. കുറഞ്ഞ വേതന പരിധിയിലും താഴെ മാത്രം ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഇതൊരാശ്വാസമാണ്. ഇത്തരമൊരു കുറിപ്പ് തന്നെ നിരാശപ്പെടുത്തുകയല്ല കൂടുതല്‍ ധൈര്യമുള്ള വ്യക്തിയാക്കുകയാണ് ചെയ്തതെന്നും കാര്‍ട്ടര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുപ്പതില്‍ താഴെ മാത്രം പ്രായമുള്ള ദമ്പതികളാണ് തനിക്ക് കുറിപ്പ് തന്നതെന്ന് കാര്‍ട്ടര്‍ പറയുന്നു.

‘സേവനം ഇഷ്ടമായി, പക്ഷേ കറുത്തവര്‍ക്ക് ടിപ്പ് നല്‍കില്ല’; റെസ്‌റ്റോറന്റ് ബില്ലിലെ കുറിപ്പിനെതിരേ പ്രതിഷേധം

ഇനിയൊരിക്കല്‍ കൂടി ആ ദമ്പതികള്‍ തന്റെ മുമ്പിലെത്തിയാലും വളരെ നല്ല രീതിയില്‍ അവരെ സേവിക്കുമെന്നാണ് കാര്‍ട്ടറുടെ നിലപാട്. കാര്‍ട്ടറെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് റെസ്റ്റോറന്റ് ഉടമ ടെല്ലസിനുള്ളത്. അത്തരമൊരു സാഹചര്യത്തെ ഏറ്റവും ഭംഗിയായാണ് കാര്‍ട്ടര്‍ കൈകാര്യം ചെയ്തതെന്നും ടെല്ലസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിച്ചു വരുന്ന വംശീയ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന അഭിപ്രായമാണ് പൊതുവില്‍ ഉയരുന്നത്.