ട്രെയിനിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗിച്ച് തന്റെ വീഡിയോ പകര്‍ത്തിയയാളോട് യുവതി ചെയ്തത്; വീഡിയോ കാണാം

ട്രെയിനിനുള്ളില് അഭിമുഖമായിരിക്കുന്ന യുവതിയുടെ വീഡിയോ സ്വന്തം ഫോണില് പകര്ത്തുമ്പോള് പിന്നാലെ വരുന്ന പണിയെന്തായിരിക്കുമെന്ന് ഇയാള് കരുതിക്കാണില്ല. വീഡിയോ റെക്കോര്ഡ് ചെയ്യുന്നത് പിന്നിലെ ഗ്ലാസില് പ്രതിഫലിച്ചത് യുവതി കാണുകയും ഇയാളുടെ വീഡിയോ യുവതി പകര്ത്തുകയും ചെയ്തു. സിംഗപ്പൂരിലാണ് സംഭവമുണ്ടായത്. ഉമാ മഗേശ്വരി എന്ന യുവതിയാണ് തന്റെ വീഡിയോ പകര്ത്തിയയാളുടെ വീഡിയോ പകര്ത്തി ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയും കയ്യോടെ പിടിച്ച് പോലീസില് ഏല്പ്പിക്കുകയും ചെയ്തത്.
 | 

ട്രെയിനിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗിച്ച് തന്റെ വീഡിയോ പകര്‍ത്തിയയാളോട് യുവതി ചെയ്തത്; വീഡിയോ കാണാം

ട്രെയിനിനുള്ളില്‍ അഭിമുഖമായിരിക്കുന്ന യുവതിയുടെ വീഡിയോ സ്വന്തം ഫോണില്‍ പകര്‍ത്തുമ്പോള്‍ പിന്നാലെ വരുന്ന പണിയെന്തായിരിക്കുമെന്ന് ഇയാള്‍ കരുതിക്കാണില്ല. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് പിന്നിലെ ഗ്ലാസില്‍ പ്രതിഫലിച്ചത് യുവതി കാണുകയും ഇയാളുടെ വീഡിയോ യുവതി പകര്‍ത്തുകയും ചെയ്തു. സിംഗപ്പൂരിലാണ് സംഭവമുണ്ടായത്. ഉമാ മഗേശ്വരി എന്ന യുവതിയാണ് തന്റെ വീഡിയോ പകര്‍ത്തിയയാളുടെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.

മെയ് 13ന് നടന്ന സംഭവം എന്ന് പറഞ്ഞാണ് ഉമാ മഗേശ്വരി ഇത് വിവരിക്കുന്നത്. ഒരു സുഹൃത്തിനെ കാണാനായി ഹാര്‍ബര്‍ഫ്രണ്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയതാണ് താന്‍. തനിക്കു മുന്നിലുള്ള സീറ്റില്‍ വന്ന് ഇരിക്കാന്‍ ഇയാള്‍ തിടുക്കം കാട്ടുന്നത് കണ്ടു. പിന്നീട് ഇയാള്‍ ഫോണ്‍ കയ്യിലെടുക്കുകയും തനിക്കു നേരെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അയാള്‍ക്ക് താന്‍ ചെയ്യുന്ന മണ്ടത്തരത്തിനേക്കുറിച്ച് മനസിലാകുന്നതിനു മുമ്പു തന്നെ അയാളുടെ വീഡിയോ താന്‍ പകര്‍ത്തിയെന്ന് യുവി കുറിക്കുന്നു.

അയാളോട് താന്‍ പിന്നീട് ദേഷ്യപ്പെട്ടു. ട്രെയിന്‍ ജീവനക്കാരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തുകയും അയാളുടെ ഫോണില്‍ നിന്ന് സമാനമായ നിരവധി പേരുടെ വീഡിയോകള്‍ കണ്ടെത്തുകയും ചെയ്തു. സൂരജ് എന്നാണ് ഇയാളുടെ പേര്. അവസാനം കാല് പിടിച്ച അയാള്‍ താന്‍ അയാള്‍ക്ക് സഹോദരിയെപ്പോലെയാണെന്ന് വരെ പറഞ്ഞുവെന്നും ഉമ കുറിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുന്നതെന്നും ഉമ പോസ്റ്റില്‍ പറയുന്നു.