പ്രണയത്തകർച്ച; കൂടുതൽ വിഷമം ആണിനോ പെണ്ണിനോ?

പ്രണയത്തകർച്ച പുരുഷനേക്കാൾ കൂടുതൽ വിഷമിപ്പിക്കുന്നത് സ്ത്രീകളേയാണെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകർ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 | 

പ്രണയത്തകർച്ച; കൂടുതൽ വിഷമം ആണിനോ പെണ്ണിനോ?

ന്യൂയോർക്ക്: പ്രണയത്തകർച്ച പുരുഷനേക്കാൾ കൂടുതൽ വിഷമിപ്പിക്കുന്നത് സ്ത്രീകളേയാണെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകർ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രണയം തകരുന്നതോടെ സ്ത്രീകൾ മാനസികവും ശാരീരികവുമായും തളരുന്നു. പലരും ദേഷ്യവും സങ്കടവും പിടിച്ചു നിർത്താൻ കഴിയാതെ പൊട്ടിത്തെറിക്കും. ചിലർ ആഹാര രീതിയിൽ പോലും വേണ്ട ശ്രദ്ധ നൽകില്ല. എന്നാൽ തുടക്കത്തിൽ ഇങ്ങനെയാണെങ്കിലും ആഘാതത്തിൽ നിന്നും എളുപ്പത്തിൽ മുക്തരാകുന്നത് സ്ത്രീകളാണെന്നാണ് പഠനത്തിൽ പറയുന്നത്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വേദന മറക്കാൻ നാളുകൾ വേണ്ടി വരും. യുകെ ഉൾപ്പെടെയുള്ള 96 രാജ്യങ്ങളിലെ അയ്യായിരത്തി എഴുന്നോറോളം ആളുകളിലാണ് പഠനം നടത്തിയത്. ഇതിൽ 6.84 ശതമാനം സ്ത്രീകളെ പ്രണയത്തകർച്ച വിഷമിപ്പിച്ചതായി കണ്ടെത്തി. അതേസമയം, പുരുഷന്മാരിൽ 6.58 ശതമാനം പേരെ മാത്രമേ പ്രണയത്തകർച്ച ബാധിച്ചുള്ളു.

പ്രണയം തകരുന്ന സമയങ്ങളിൽ സുഹൃത്തുക്കളോടും കുടുംബക്കാരോടും പ്രശ്‌നങ്ങൾ പങ്കുവെച്ച് ദുഖത്തിൽ നിന്നും മുക്തരാകാനാണ് സ്ത്രീകൾ ശ്രമിക്കുക. ഈ സമയങ്ങളിൽ പുരുഷന്മാർ വിഷാദ രോഗത്തിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും ഇവരുടെ ശ്രദ്ധ നഷ്ടപ്പെടുന്നു. പലരും മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടും. ബന്ധം തകരുമ്പോൾ പലരും ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചില പുരുഷന്മാർക്ക് വിഷമത്തിൽ നിന്നും കരകയറാൻ മാസങ്ങളും വർഷങ്ങളും വേണ്ടി വരും. മറ്റൊരു ബന്ധം പച്ചപിടിക്കുന്നതുവരെ ആ ദുഖം തുടരാമെന്നും പഠനം വ്യക്തമാക്കുന്നു.