കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി; 220ലധികം പേരെ കാണാനില്ല

കാലിഫോര്ണിയയില് പടര്ന്നുപിടിച്ച കാട്ടുതീയില് കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 220ലധികം പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്കുകള്. പ്രദേശത്ത് കൂടുതല് പേര് അകപ്പെട്ടു കിടക്കുന്നതായി റിപ്പോര്ട്ടുകളുണ്ട്. 8000ത്തിലധികം പേരാണ് രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്നത്. നോര്ത്തേണ് കാലിഫോര്ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്. കാട്ടുതീ സമീപ പ്രദേശത്തെ വീടുകളിലേക്ക് പടര്ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്ദ്ധിക്കാന് കാരണമായത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.
 | 

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി; 220ലധികം പേരെ കാണാനില്ല

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 220ലധികം പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്കുകള്‍. പ്രദേശത്ത് കൂടുതല്‍ പേര്‍ അകപ്പെട്ടു കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 8000ത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്. കാട്ടുതീ സമീപ പ്രദേശത്തെ വീടുകളിലേക്ക് പടര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

തീ പടര്‍ന്നു പിടിച്ച എല്ലാ വീടുകളിലും ആളുകള്‍ ഉണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല. അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു വീട്ടില്‍ നിന്ന് 5 പേരുടെ കത്തിക്കരിഞ്ഞ ശരീരം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കാന്‍ ഇതുവരെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. നൂറ് കണക്കിന് വാഹനങ്ങളും വീടുകളും കത്തി നശിച്ചിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളിലും വീടുകള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. വയോധികരായ നിരവധി പേര്‍ മിക്ക വീടുകളിലും കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

8000ത്തിലധികം രക്ഷാപ്രവര്‍ത്തകരാണ് പ്രദേശത്തുള്ളത്. ഇന്നും തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതലാളുകള്‍ രക്ഷാദൗത്യത്തിനെത്തുമെന്നാണ് സൂചന. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കള്‍ ആശുപത്രികളിലും പോലീസ് സ്‌റ്റേഷനുകളിലും തിങ്ങി നിറഞ്ഞിരിക്കുകയാണ്. ശക്തമായി കാറ്റ് തുടരുന്നതാണ് തീ അണയ്ക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം. മണിക്കൂറില്‍ 50 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വ്യാഴാഴ്ച്ച ആരംഭിച്ച തീപിടിത്തം മണിക്കൂറുകള്‍ക്കകം നോര്‍ത്തേണ്‍ കാലിഫോര്‍ണിയിലെ ടൗണ്‍ഷിപ്പായ പാരഡൈസിനെ പൂര്‍ണമായും നശിപ്പിച്ചിരുന്നു.