ലോകത്തിലെ ഏറ്റവും ഭാരമേറിയാള്‍ മുംബൈയിലെത്തിയതിന് യാത്രാച്ചിലവ് 20 ലക്ഷം

ലോകത്തിലെ അറ്റവും ഭാരമേറിയ വ്യക്തിയായ ഇമാന് അഹമ്മദ് അബ്ദുളാറ്റി തന്റെ ഭാരക്കുറക്കാനുള്ള ശസ്ത്രക്രിയക്കായി മുംബൈയിലെത്തിയത് യാത്രാച്ചിലവ് 20 ലക്ഷം രൂപ. ഭാരക്കൂടുതലു കാരണം ക്ലശകരമായ ജീവിതത്തില് നിന്നു മോചിതയാനാന് മികച്ച ചിക്തസ തേടിയാണ് ഇമാന് അഹമ്മദ് അബ്ദുളാറ്റിയെന്ന ഈജിപ്ഷ്യന് യുവതി മുംബൈയിലെത്തിയത്.
 | 

ലോകത്തിലെ ഏറ്റവും ഭാരമേറിയാള്‍ മുംബൈയിലെത്തിയതിന് യാത്രാച്ചിലവ് 20 ലക്ഷം

മുംബൈ: ലോകത്തിലെ അറ്റവും ഭാരമേറിയ വ്യക്തിയായ ഇമാന്‍ അഹമ്മദ് അബ്ദുളാറ്റി തന്റെ ഭാരക്കുറക്കാനുള്ള ശസ്ത്രക്രിയക്കായി മുംബൈയിലെത്തിയത് യാത്രാച്ചിലവ് 20 ലക്ഷം രൂപ.
ഭാരക്കൂടുതലു കാരണം ക്ലശകരമായ ജീവിതത്തില്‍ നിന്നു മോചിതയാനാന്‍ മികച്ച ചിക്തസ തേടിയാണ് ഇമാന്‍ അഹമ്മദ് അബ്ദുളാറ്റിയെന്ന ഈജിപ്ഷ്യന്‍ യുവതി മുംബൈയിലെത്തിയത്.

500 കിലോ ഭാരമുള്ള ഇവരെ എയര്‍ ആംബുലന്‍സില്‍ കയറ്റാനാവാത്ത സാഹചര്യത്തിലാണ് 20 ലക്ഷം രൂപമുടക്കി കൊമേഴ്‌സ്യല്‍ ഫ്‌ളൈറ്റില്‍ മുംബൈയിലെത്തിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനിമാല്‍ ഇന്‍വാസീവ് സര്‍ജിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്റെര്‍ ചെയര്‍മാന്‍ ഡോ. മുഫ്‌സല്‍ ലക്ഡാവാലയാണ് യുവതിയെ ചിക്തസിക്കുന്നത്.

വിസ പ്രശ്‌നങ്ങളും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും പോലുള്ള ധാരാളം തടസങ്ങള്‍ തരണം ചെയ്താണ് അബ്ദുളാറ്റി അന്ത്യയിലെത്തച്ചേര്‍ന്നത്. ഇവരുടെ ചിക്തസാച്ചിലവിനായി ഒരു ബാങ്കു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് ആശുപത്രി അധികൃതര്‍. കൂടാതെ ശസ്ത്രക്രിയ സൗജന്യമായാണ് ചെയ്യുന്നത്.