ഇന്ത്യയിലേക്ക് അയക്കാന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോഡി; ജാമ്യം നിഷേധിച്ചു

ഇന്ത്യയിലേക്ക് തിരിച്ചയക്കാന് ഉത്തരവിട്ടാല് ആത്മഹത്യ ചെയ്യുമെന്ന് യുകെ കോടതിക്ക് നീരവ് മോഡിയുടെ ഭീഷണി.
 | 
ഇന്ത്യയിലേക്ക് അയക്കാന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോഡി; ജാമ്യം നിഷേധിച്ചു

ലണ്ടന്‍: ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുകെ കോടതിക്ക് നീരവ് മോഡിയുടെ ഭീഷണി. മോഡിയുടെ ഈ ഭീഷണിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുകയാണ് കോടതി. മോഡിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്ന് ചോര്‍ന്ന വിവരം നേരത്തേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രഹസ്യ റിപ്പോര്‍ട്ട് പുറത്തായത് ദൗര്‍ഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു.

40 ലക്ഷം പൗണ്ട് കെട്ടിവെക്കാമെന്നും വീട്ടുതടങ്കലില്‍ തുടരാമെന്നും മോഡി വ്യക്തമാക്കിയെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. നീരവ് മോഡി വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ തുടരും. കേസ് ഇനി ഡിസംബര്‍ 4നായിരിക്കും പരിഗണിക്കുക. ഇത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,356.84 കോടി രൂപ കബളിപ്പിച്ച ശേഷം മുങ്ങിയ നീരവ് മോഡിയെ ലണ്ടനില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നല്‍കിയ അഞ്ചാമത് ജാമ്യാപേക്ഷയാണ് ഇപ്പോള്‍ നിരസിക്കപ്പെട്ടിരിക്കുന്നത്. മോഡി ഇപ്പോള്‍ വിഷാദരോഗത്തിന് അടിമയാണെന്നും കോടതി നിരീക്ഷിച്ചു.