മാറ്റിവച്ച ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചു; ഇത്തരം ജനനം ലോകത്താദ്യം

വൈദ്യശാസ്ത്രത്തിന് പുത്തൻ പ്രതീക്ഷയേകി സ്വീഡനിൽ നിന്നൊരു വാർത്ത. മാറ്റിവച്ച ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞു പിറന്നു. 36 കാരിയായ സ്വീഡിഷ് യുവതിയാണ് 1.8 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉയർന്നതിനാൽ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.
 | 

മാറ്റിവച്ച ഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചു; ഇത്തരം ജനനം ലോകത്താദ്യം

സ്വീഡൻ: വൈദ്യശാസ്ത്രത്തിന് പുത്തൻ പ്രതീക്ഷയേകി സ്വീഡനിൽ നിന്നൊരു വാർത്ത. മാറ്റിവച്ച ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞു പിറന്നു. 36 കാരിയായ സ്വീഡിഷ് യുവതിയാണ് 1.8 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉയർന്നതിനാൽ
ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുടുംബ സുഹൃത്തായ അറുപത്തിയൊന്നുകാരിയുടെ ഗർഭപാത്രമാണ് യുവതി സ്വീകരിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഗർഭപാത്രം പുറന്തള്ളാതിരിക്കാൻ യുവതിക്ക് പ്രതിരോധ ശേഷി കുറയ്ക്കാനുളള മരുന്നുകൾ നൽകിയിരുന്നു. ഗർഭപാത്രം മാറ്റിവെച്ച് ഒരു വർഷത്തിന് ശേഷമാണ് കൃത്രിമ ബീജധാരണത്തിലൂടെ യുവതി ഗർഭം ധരിച്ചത്. പത്ത് വർഷമായി ഇതെ കുറിച്ചുളള ഗവേഷണത്തിലായിരുന്നു തങ്ങളെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഗോഥൻബർഗ് സർവകലാശാലയിലെ ഡോക്ടമാർ പറഞ്ഞു.