ട്രെയിനിലിരുന്ന് കൂളായി ‘കള്ളടി’; സോഷ്യല്‍ മീഡിയയിലെ പിങ്ക് ലേഡിയെ പരിചയപ്പെടാം!

പിങ്ക് ജിന് ആന്റ് ടോണിക് വാട്ടര് എന്ന ബ്രാന്റാണ് പുള്ളിക്കാരി ട്രെയിനിലിരുന്ന അകത്താക്കിയത്.
 | 
ട്രെയിനിലിരുന്ന് കൂളായി ‘കള്ളടി’; സോഷ്യല്‍ മീഡിയയിലെ പിങ്ക് ലേഡിയെ പരിചയപ്പെടാം!

ലണ്ടന്‍: ട്രെയിനിലിരുന്ന് മദ്യം കഴിക്കുന്നത് യുകെയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പ്രാദേശിക യാത്രകള്‍ക്കായി ഉപയോഗിക്കുന്ന മെട്രോ ട്രെയിനുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഡ്രിങ്കുകള്‍ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഇവരുടെ മദ്യപാനം. പിങ്ക് ജിന്‍ ആന്റ് ടോണിക് വാട്ടര്‍ എന്ന ബ്രാന്റാണ് പുള്ളിക്കാരി ട്രെയിനിലിരുന്ന അകത്താക്കിയത്. വൈന്‍ ഗ്ലാസില്‍ മദ്യപിക്കുന്നത് വലിയ ചര്‍ച്ചാ വിഷയമല്ലെങ്കിലും നിയമവിരുദ്ധമായി ഒരു മറയുമില്ലാതെ മദ്യപിക്കുന്നത് വാര്‍ത്തയാണ്.

ട്രെയിനിലിരുന്ന് കൂളായി ‘കള്ളടി’; സോഷ്യല്‍ മീഡിയയിലെ പിങ്ക് ലേഡിയെ പരിചയപ്പെടാം!

ആദ്യത്തെ ചിത്രം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം മധ്യവയസ്‌ക സമൂഹമാധ്യമങ്ങളില്‍ താരമായി. സോഷ്യല്‍ മീഡിയ ഇവര്‍ക്ക് പിങ്ക് ലേഡിയെന്ന് പേരും നല്‍കി. വൈറലായതോടെ പിങ്ക് ലേഡിക്ക് ആരാധകരും ഉണ്ടായെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. അതേസമയം വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പിങ്ക് ലേഡി വീണ്ടും വൈന്‍ ഗ്ലാസുമായി ട്രെയിനില്‍ പ്രത്യക്ഷപ്പെട്ടു. ഇവരുടെ ചിത്രങ്ങള്‍ സമീപത്തിരുന്ന മറ്റൊരു യാത്രക്കാരന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

ട്രെയിനിലിരുന്ന് കൂളായി ‘കള്ളടി’; സോഷ്യല്‍ മീഡിയയിലെ പിങ്ക് ലേഡിയെ പരിചയപ്പെടാം!

ഇതോടെ സംഭവത്തിന്റെ ചര്‍ച്ചകളും ഗൗരവമേറിയതായിട്ടുണ്ട്. ട്രെയിനില്‍ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ അനുവദിക്കരുതെന്ന വാദവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തവണം പിങ്ക് ലേഡിയുടെ കൈകളില്‍ ജിന്ന് ഉണ്ടായിരുന്നില്ലെന്നും അത് വെറും വെള്ളം മാത്രമായിരുന്നെന്നും ചിലര്‍ മറുവാദം ഉന്നയിക്കുന്നുണ്ട്. സ്വകാര്യതയുടെ വിഷയമായതിനാല്‍ പിങ്ക് ലേഡിയുടെ വ്യക്തിവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല.