എയ്ഡ്‌സില്ലാത്ത തലമുറയെന്ന സന്ദേശവുമായി ലോക എയ്ഡ്‌സ് ദിനം

ലോക മഹാമാരികളിലൊന്നായ എയ്ഡ്സിനെതിരെയുള്ള ബോധവൽക്കരണത്തിനായി നീക്കിവെച്ചിരിക്കുന്ന ദിനമാണ് ഡിസംബർ 1. ഒരിക്കൽ പിടിപെട്ടാൽ മരണം വരെ ഒപ്പമുണ്ടാകുന്ന ആ മഹാമാരിക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരുമിച്ച് കൈകോർക്കുന്ന ദിനം.
 | 

എയ്ഡ്‌സില്ലാത്ത തലമുറയെന്ന സന്ദേശവുമായി ലോക എയ്ഡ്‌സ് ദിനം

ലോക മഹാമാരികളിലൊന്നായ എയ്ഡ്‌സിനെതിരെയുള്ള ബോധവൽക്കരണത്തിനായി നീക്കിവെച്ചിരിക്കുന്ന ദിനമാണ് ഡിസംബർ 1. ഒരിക്കൽ പിടിപെട്ടാൽ മരണം വരെ ഒപ്പമുണ്ടാകുന്ന ആ മഹാമാരിക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരുമിച്ച് കൈകോർക്കുന്ന ദിനം. കേന്ദ്രീകരിക്കുക, പങ്കാളിയാവുക, നേടുക, എയ്ഡ്‌സ് ഇല്ലാത്ത തലമുറയെ വാർത്തെടുക്കുക തുടങ്ങിയ സന്ദേശങ്ങളുമായാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനം കടന്നുപോകുന്നത്.

1981-ൽ അമേരിക്കയിലാണ് ആദ്യമായി എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽ പടർന്ന് പിടിച്ചിരിക്കുന്ന എബോളയ്ക്കു മുന്നിൽ പകച്ചുപോയ ഒരു ജന സമൂഹം അന്ന് അമേരിക്കയിലും ഉണ്ടായിരുന്നു. മരുന്നും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവുമായി ലോകം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു. എയ്ഡ്‌സ് രോഗം പടരുന്നതിനെ പിടിച്ചു നിർത്താൻ ഒരു പരിധിവരെ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സാധിച്ചു.

എച്ച്‌ഐവി വൈറസിന്റെ പിടിമുറുക്കത്തിൽ ഏകദേശം നാലുകോടി ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. 25 ലക്ഷത്തിലധികം പേർക്ക് പ്രതിവർഷം എയ്ഡ്‌സ് ബാധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം 15 ലക്ഷത്തിലധികം പേരാണ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവും അധികം എയ്ഡ്‌സ് ബാധിതരുള്ളതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 21 ലക്ഷത്തിലധികം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് യുഎന്നിന്റെ കണക്കിൽ വ്യക്തമാക്കുന്നത്. രോഗം ബാധിക്കുന്നവർ മരിച്ചുകൊണ്ടിരിക്കുമ്പോഴും രോഗം വരാതിരിക്കനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പ്രാവർത്തികമാകുന്നില്ല എന്നതിന് തെളിവാണ് കണക്കുകളിലെ വെളിപ്പെടുത്തലുകൾ.

ഓരോ എയ്ഡ്‌സ് ദിനങ്ങളും കടന്നു പോകുമ്പോഴും രോഗം ബാധിക്കുന്നവരുടെ എണ്ണം വരും വർഷങ്ങളിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030തോടെ ഭൂമിയിൽ നി്ന്നും രോഗം പൂർണ്ണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യം സാധ്യമാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.