ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു. കോപ്പന്ഹേഗനിലെ ബാറില് പ്രദര്ശനത്തിന് വെച്ചിരുന്ന വോഡ്കയാണ് മോഷ്ടാക്കള് കൊണ്ടുപോയത്. 13 ലക്ഷം ഡോളറായിരുന്നു ഈ റൂസോ ബാള്ട്ടി വോഡ്കയ്ക്ക് വില കണക്കാക്കിയിരുന്നത്. റഷ്യന് ലക്ഷ്വറി കാര് നിര്മാതാക്കളായ റൂസോ ബാള്ട്ടിക് ആണ് ഈ വോഡ്ക നിര്മിച്ചത്. നൂറാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി വോഡ്ക നിര്മിച്ചത്.
 | 

ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു. കോപ്പന്‍ഹേഗനിലെ ബാറില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. 13 ലക്ഷം ഡോളറായിരുന്നു ഈ റൂസോ ബാള്‍ട്ടി വോഡ്കയ്ക്ക് വില കണക്കാക്കിയിരുന്നത്. റഷ്യന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ റൂസോ ബാള്‍ട്ടിക് ആണ് ഈ വോഡ്ക നിര്‍മിച്ചത്. നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കമ്പനി വോഡ്ക നിര്‍മിച്ചത്.

സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ഇതിന്റെ കുപ്പി നിര്‍മിച്ചിരുന്നത്. കുപ്പിയുടെ അടപ്പില്‍ വജ്രവും പതിപ്പിച്ചിരുന്നു. കഫേ 33 എന്ന ബാറിലായിരുന്നു ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത് താന്‍ ലാത്വിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ട്ട്‌സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് പ്രദര്‍ശനത്തിനു വേണ്ടി കടം വാങ്ങിയിരുന്നതാണെന്ന് ബാര്‍ ഉടമ ബ്രയാന്‍ ഇങ്‌ബെര്‍ഗ് പറഞ്ഞു.

ബാറില്‍ കടന്ന മോഷ്ടാവ് വോഡ്കയുമായി കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ഹൗസ് ഓഫ് കാര്‍ഡ്‌സ് എന്ന പൊളിറ്റിക്കല്‍ ത്രില്ലറിലും ഈ വോഡ്ക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.