ആ മല കത്തുകയാണ് 5500 വർഷമായി; ലോകത്തെ പഴക്കമേറിയ അണയാത്ത തീ ഇതാണ്

ലോകത്ത് തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്ന തീ ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഓസ്ട്രേലിയയിലെ മൗണ്ട് വിൻജിനാണത്. തുടർച്ചയായി 5500 വർഷമാണ് ഇതിനടിയിലെ കൽക്കരി പാളി കത്തിക്കൊണ്ടിരിക്കുന്നത്.
 | 

ആ മല കത്തുകയാണ് 5500 വർഷമായി; ലോകത്തെ പഴക്കമേറിയ അണയാത്ത തീ ഇതാണ്
വാഷിംഗ്ടൺ:
ലോകത്ത് തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്ന തീ ഏതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഓസ്‌ട്രേലിയയിലെ മൗണ്ട് വിൻജിനാണത്. തുടർച്ചയായി 5500 വർഷമാണ് ഇതിനടിയിലെ കൽക്കരി പാളി കത്തിക്കൊണ്ടിരിക്കുന്നത്. തീനാളങ്ങൾ ഉയർന്ന് പൊങ്ങാത്ത എരിയൽ എന്നാണ് ഗവേഷകർ ഇതിനേക്കുറിച്ച് പറയുന്നത്. 1828ൽ ഓസ്‌ട്രേലിയൻ കുടിയേറ്റക്കാരനാണ് ഇത് കണ്ടെത്തിയത്.

അഗ്നി പർവ്വതമാണ് എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. പിന്നീടാണ് മനസിലായത് ഈ ഭാഗത്തുള്ള കൽക്കരി കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന്. വർഷങ്ങളായി ജ്വലിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പർവതത്തിന്റെ ചുറ്റിനുള്ള പ്രദേശം പാരിസ്ഥിക പ്രശ്‌നങ്ങൾ നേരിടുകയാണ്. സസ്യങ്ങൾ വളരാതെ, പാറക്കെട്ടുകൾ മാത്രമായി കൊണ്ടിരിക്കുകയാണ് ഇവിടം. ചിലപ്പോൾ കനത്ത ഇടിമിന്നൽ പോലുള്ള പ്രതിഭാസങ്ങൾക്കും ഈ അണയാത്ത തീ കാരണമാകുന്നു.

ഇന്ന് ഇതൊരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.