ഒബാമ പ്രസിഡന്റ് പദമൊഴിയുന്നതറിഞ്ഞ് പൊട്ടിക്കരയുന്ന നാലുവയസുകാരിയുടെ വീഡിയോ വൈറല്‍

രണ്ടു വട്ടം പ്രസിഡന്റ് പദവിയിലിരുന്ന ശേഷം ബരാക്ക് ഒബാമ സ്ഥാനമൊഴിയുന്ന വാര്ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന നാലു വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. അബെല്ല ടോംലിന് എന്ന കുട്ടിയുടെ കരച്ചിലാണ് സോഷ്യല് മീഡിയ ആഘോഷിക്കുന്നത്. കാറിന്റെ പിന്സീറ്റില് ഇരിക്കുന്ന മകളോട് മാതാവ് ആന്ഡ്രിയയാണ് ഒബാമ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പറയുന്നത്. ഇതുകേട്ട പാടേ അബെല്ല പൊട്ടിക്കരയുകയായിരുന്നു.
 | 

ഒബാമ പ്രസിഡന്റ് പദമൊഴിയുന്നതറിഞ്ഞ് പൊട്ടിക്കരയുന്ന നാലുവയസുകാരിയുടെ വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: രണ്ടു വട്ടം പ്രസിഡന്റ് പദവിയിലിരുന്ന ശേഷം ബരാക്ക് ഒബാമ സ്ഥാനമൊഴിയുന്ന വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന നാലു വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. അബെല്ല ടോംലിന്‍ എന്ന കുട്ടിയുടെ കരച്ചിലാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന മകളോട് മാതാവ് ആന്‍ഡ്രിയയാണ് ഒബാമ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പറയുന്നത്. ഇതുകേട്ട പാടേ അബെല്ല പൊട്ടിക്കരയുകയായിരുന്നു.

എന്താണിത്ര ദുഖമുണ്ടാക്കിയതെന്ന് മാതാവ് ചോദിക്കുമ്പോള്‍ ഐ മിസ് ബരാക് ഒബാമ എന്നാണ് കൊച്ചുപെണ്‍കുട്ടി പറയുന്നത്. ഒബാമയ്ക്ക് ഒരു കത്തെഴുതാമെന്നും അതില്‍ എന്തെഴുതണമെന്നും തുടര്‍ന്ന് മാതാവ് കുട്ടിയോടു ചോദിച്ചു. കത്തെഴുതാന്‍ കുട്ടി സമ്മതിച്ചപ്പോള്‍ ഈ വീഡിയോ അയച്ചുകൊടുക്കാമെന്നും മാതാവ് പറഞ്ഞു.

അപ്പോഴേക്കും വാവിട്ടു കരയുന്ന കുട്ടി കാറിന്റെ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കുന്നു. അബെല്ല ഒബാമയുടെ ആരാധികയായിരുന്നെന്ന് ഒറിഗണിലെ ബീവര്‍ടണില്‍ നിന്നുള്ള ടോംലിന്‍ പറഞ്ഞു. ഒബാമയെ ഒരു നായകനായി കണ്ടാണ് അവള്‍ വളര്‍ന്നത്. എപ്പോഴും ഒബാമയെ ഇഷ്ടപ്പെടുന്ന കാര്യം അവള്‍ സംസാരിക്കുമായിരുന്നു. അതുകൊണ്ടാണ് താന്‍ അവളോട് രാജ്യത്തിന് ഒരു പുതിയ പ്രസിഡന്റ് വരാന്‍ പോകുന്നെന്നും ഒബാമ പ്രസിഡന്റ് പദം ഒഴിയുകയാണെന്നും പറഞ്ഞത്.

എന്നാല്‍ ഒബാമയാണ് നമ്മുടെ പ്രസിഡന്റെന്നും അദ്ദേഹമുള്ളപ്പോള്‍ മറ്റൊരാള്‍ എന്തിനാണെന്നുമാണ് അവള്‍ ചോദിക്കുന്നതെന്നും മാതാവ് പറഞ്ഞു. ഒബാമയ്ക്കു പകരം ഹിലരി ക്ലിന്റണ്‍ പ്രസിഡന്റാവുമെന്നും അവര്‍ നല്ല പ്രസിഡന്റായിരിക്കില്ലേ എന്നും മാതാവ് ചോദിച്ചു. താന്‍ അങ്ങനെ കരുതുന്നു എന്നാണ് കുട്ടി മറുപടി പറഞ്ഞത്.

എന്നാല്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ട്രംപിനെപ്പറ്റി ഒന്നും അറിയാന്‍ താന്‍ മകളെ അനുവദിക്കുകയില്ലെന്ന് മാതാവ് എടുത്തു പറഞ്ഞു. പ്രായമുള്ള ഒരു മനുഷ്യന്‍ ജനങ്ങളെ കളിയാക്കുന്നതും വിദ്വേഷ പ്രസംഗം നടത്തുന്നതും തന്റെ മകള്‍ കാണരുതെന്ന് ആഗ്രഹിക്കുന്നതായും ഒബാമയില്ലെങ്കില്‍ ഹിലരി മതി തങ്ങള്‍ക്കെന്നും അവര്‍ വ്യക്തമാക്കി.

വീഡിയോ കാണാം