വിദേശികള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്താന്‍ സൗദി ആലോചിക്കുന്നു

രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ വരുമാനത്തിന് നികുതി ഏര്പ്പെടുത്താന് സൗദി അറേബ്യ ആലോചന തുടങ്ങി. ജിദ്ദയില് മാധ്യമസമ്മേളനത്തിലാണ് ധനമന്ത്രി ഇബ്രാഹിം അല് അസഫ് ഇക്കാര്യമറിയിച്ചത്. വര്ഷങ്ങള് കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന നാഷണല് ട്രാന്സ്ഫോര്മേഷന് പദ്ധതിയിലാണ് നികുതി സംബന്ധമായ നിര്ദേശവും ഉള്പ്പെടുത്തിയിരിക്കുന്നത്.
 | 

വിദേശികള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്താന്‍ സൗദി ആലോചിക്കുന്നു

റിയാദ്: രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളുടെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ ആലോചന തുടങ്ങി. ജിദ്ദയില്‍ മാധ്യമസമ്മേളനത്തിലാണ് ധനമന്ത്രി ഇബ്രാഹിം അല്‍ അസഫ് ഇക്കാര്യമറിയിച്ചത്. വര്‍ഷങ്ങള്‍ കൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പദ്ധതിയിലാണ് നികുതി സംബന്ധമായ നിര്‍ദേശവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ആഴ്ച പുറത്തുവിട്ട പദ്ധതിയില്‍ നികുതി നിര്‍ദേശവും ഉള്‍പ്പെടുത്തിയെന്നല്ലാതെ കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. എണ്ണ വില ഇടിഞ്ഞതോടെ ഇതില്‍നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ മറ്റുമാര്‍ഗങ്ങളിലൂടെ അത് നേടാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് വിദേശികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്.

നികുതി നടപ്പാക്കിയാല്‍ എണ്ണവിലത്തകര്‍ച്ചയിലൂടെ മാന്ദ്യത്തിലായ രാജ്യത്തിന്റെ വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ വിദേശനിക്ഷേപം നേടാനുള്ള ശ്രമത്തിന് അത് തിരിച്ചടി ആയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം യുവരാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് മറ്റ് ഭരണാധികാരികള്‍ മനപ്പൂര്‍വം മാറ്റിവച്ച നികുതി ചിന്തയുടെ പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉപകിരീടാവകാശിയാണ് ഇദ്ദേഹം. പൊതുമേഖലയില്‍ ശമ്പളക്കുറവ് പ്രഖ്യാപിക്കുന്ന ബില്‍, ഇന്ധന, അവശ്യവസ്തു സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തതിനുപിന്നാലെയാണ് പുതിയ നയം. മൂല്യവര്‍ധിത നികുതി 2018 മുതല്‍ നടപ്പില്‍ വരുത്താന്‍ ആറംഗ ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലില്‍ സൗദിയും ചേര്‍ന്നിട്ടുണ്ട്.
നികുതിയില്‍ നിന്നുള്ള ആദായം വാറ്റ് നടപ്പാക്കിക്കൊണ്ട് സാധ്യമാക്കാമെങ്കിലും വരുമാനനികുതി ശ്രദ്ധേയമാണെന്ന് അബുദാബി കോമേഴ്സ്യല്‍ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് മോണികാ മാലിക് പറഞ്ഞു.

നികുതിയില്ലാതെ വരുമാനം നേടാമെന്നതാണ് ലക്ഷക്കണക്കിന് വിദേശികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന ഘടകം. വിദേശികള്‍ സമ്പാദിക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെങ്കിലും സൗദി പൗരന്‍മാര്‍ക്ക് അതുണ്ടാവില്ലെന്ന് തൊഴില്‍മന്ത്രി അറിയിച്ചു.