കുട്ടികള്‍ അനാവശ്യ വീഡിയോകള്‍ കാണാതിരിക്കാനുള്ള സംവിധാനവുമായി യൂട്യൂബ് കിഡ്‌സ്

കുട്ടികള് അനാവശ്യ വീഡിയോകള് കാണാതിരിക്കാന് പുതിയ സംവിധാനം അവതരിപ്പിച്ച് യൂട്യൂബ് കിഡ്സ്. കുട്ടികള്ക്ക് കാണാനുള്ള വീഡിയോകള് രക്ഷിതാക്കള്ക്ക് തീരുമാനിക്കാന് കഴിയുന്ന ഫീച്ചറുകളാണ് ആപ്പില് അവതരിപ്പിച്ചിരിക്കുന്നത്. അബദ്ധത്തില് പോലും കുട്ടികളുടെ മുന്നില് അനാവശ്യ വീഡിയോകള് എത്താതിരിക്കാനാണ് ഈ സംവിധാനം. അത്തരത്തിലുള്ള വീഡിയോകള് അപ്ലോഡ് ചെയ്യുന്ന ചാനലുകള് ബ്ലോക്ക് ചെയ്യാനും സാധിക്കും.
 | 

കുട്ടികള്‍ അനാവശ്യ വീഡിയോകള്‍ കാണാതിരിക്കാനുള്ള സംവിധാനവുമായി യൂട്യൂബ് കിഡ്‌സ്

കുട്ടികള്‍ അനാവശ്യ വീഡിയോകള്‍ കാണാതിരിക്കാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് യൂട്യൂബ് കിഡ്‌സ്. കുട്ടികള്‍ക്ക് കാണാനുള്ള വീഡിയോകള്‍ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്ന ഫീച്ചറുകളാണ് ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. അബദ്ധത്തില്‍ പോലും കുട്ടികളുടെ മുന്നില്‍ അനാവശ്യ വീഡിയോകള്‍ എത്താതിരിക്കാനാണ് ഈ സംവിധാനം. അത്തരത്തിലുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന ചാനലുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.

ആപ്പിലുള്ള ടൈമര്‍ കുട്ടികള്‍ എത്ര സമയം വീഡിയോകള്‍ കാണണമെന്ന് നിശ്ചയിക്കാന്‍ രക്ഷിതാക്കളെ സഹായിക്കും. സെറ്റ് ചെയ്ത സമയം അവസാനിച്ചാല്‍ ആപ്പ് മുന്നറിയിപ്പ് സന്ദേശം കാണിക്കുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യും. കുട്ടികളുടെ പ്രായമനുസരിച്ച് അവര്‍ക്കായി പ്രൊഫൈലുകള്‍ രൂപീകരിക്കുകയും അനുയോജ്യമായ വീഡിയോകള്‍ അവയിലേക്ക് മാത്രമായി നല്‍കുകയും ചെയ്യാനും ഇനി മുതല്‍ സാധിക്കും.

ഈ പ്രൊഫൈലുകള്‍ ഉപയോഗിച്ച് വീഡിയോകളുടെ സെര്‍ച്ച് പോലും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് യൂട്യൂബ് അറിയിക്കുന്നത്. ഇതിനെ മറികടന്ന് ഏതെങ്കിലും വീഡിയോ പ്രത്യക്ഷപ്പെട്ടാല്‍ അവ ഫ്‌ളാഗ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് വീഡിയോകള്‍ ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും കഴിയും. അവ യൂട്യൂബിന്റെ പോളിസി ടീം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.