ട്രംപിനെതിരെ നടപടിയുമായി ഗൂഗിളും; യുട്യൂബ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ യുട്യൂബ് അക്കൗണ്ടിനും വിലക്ക്
 | 
ട്രംപിനെതിരെ നടപടിയുമായി ഗൂഗിളും; യുട്യൂബ് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുട്യൂബ് അക്കൗണ്ടിനും വിലക്ക്. 7 ദിവസത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് യുട്യൂബ് അറിയിച്ചു. ഏഴ് ദിവസത്തേക്ക് പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനാണ് വിലക്ക്. ഇക്കാലയളവില്‍ ചാനലിന്റെ കമന്റ് സെക്ഷനും അടച്ചിരിക്കുകയാണ്. വിലക്ക് നീളാന്‍ സാധ്യതയുണ്ടെന്നാണ് ടെക് കമ്പനി നല്‍കുന്ന സൂചന.

ട്വിറ്റര്‍, ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, റെഡ്ഡിറ്റ്, ട്വിച്ച് അക്കൗണ്ടുകള്‍ പൂട്ടിയതിന് പിന്നാലെയാണ് ഗൂഗിളും ട്രംപിനെതിരെ നടപടിയെടുക്കുന്നത്. യുട്യൂബ് പോളിസികള്‍ ലംഘിക്കുന്ന ഒരു വീഡിയോ നീക്കം ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് തന്നെ സസ്‌പെന്‍ഡ് ചെയ്തതായി യുട്യൂബ് വ്യക്തമാക്കിയിരിക്കുന്നത്. ബൈഡന്റെ സ്ഥാനാരാഹോണത്തോട് അനുബന്ധിച്ച് കലാപത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പുതിയ വീഡിയോ യുട്യൂബ് നീക്കംചെയ്തത്.

ചാനലിന്റെ കമന്റ് സെക്ഷന്‍ അനിശ്ചിത കാലത്തേക്കാണ് ഡിസേബിള്‍ ചെയ്തിരിക്കുന്നത്. ചാനലിന്റെ താല്‍ക്കാലിക വിലക്ക് നീങ്ങിയാലും ഈ നിയന്ത്രണം നിലനില്‍ക്കും.