വ്യത്യസ്തമായ ഈ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ചത് 20 ലക്ഷത്തോളം കാഴ്ചക്കാരെ; വീഡിയോ

ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ദിദിത്ത് എന്ന വ്ളോഗര് ചെയ്തത് അതിനും അപ്പുറമായിരുന്നു.
 | 
വ്യത്യസ്തമായ ഈ യൂട്യൂബ് വീഡിയോയ്ക്ക് ലഭിച്ചത് 20 ലക്ഷത്തോളം കാഴ്ചക്കാരെ; വീഡിയോ

വ്യത്യസ്തമായ പലതും ചെയ്ത് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ കാഴ്ചക്കാരെയും സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിക്കുമെന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. യൂട്യൂബ് ചാനല്‍ തുടങ്ങി വ്‌ളോഗര്‍മാരായവര്‍ വ്യത്യസ്തമായി ഇനിയെന്ത് ചെയ്യാമെന്ന ആലോചനയിലാണ്. എന്നാല്‍ ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ദിദിത്ത് എന്ന വ്‌ളോഗര്‍ ചെയ്തത് അതിനും അപ്പുറമായിരുന്നു. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് 52 സെക്കന്‍ഡ് നേരം ഇയാള്‍ ഒന്നും ചെയ്യാതെ ക്യാമറയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. ജൂലൈ 10ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

വെറും 27,900 സബ്‌സ്‌ക്രൈബര്‍മാര്‍ മാത്രമുള്ള യൂട്യൂബ് അക്കൗണ്ടിലാണ് ഒരു വീഡിയോയ്ക്ക് മാത്രം ഇത്രയും വ്യൂസ് ലഭിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്ക് അറിവ് പകരുന്ന വീഡിയോകള്‍ ചെയ്യണമെന്ന ആരാധകരുടെ സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് താന്‍ ഈ വീഡിയോ ചെയ്തതെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്. ഈ വീഡിയോ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോ എന്ന് ചോദിച്ചാല്‍ അത് കാണുന്നവരെ അപേക്ഷിച്ചിരിക്കുമെന്നും യുവാവ് പറയുന്നു.

വീഡിയോ കാണാം