സിക വൈറസ് ഗില്ലന്‍ ബാരി സിന്‍ഡ്രോമിന് കാരണമാകുന്നുവെന്ന് ഗവേഷകര്‍

സിക വൈറസ് ഗുരുതര നാഡിരോഗമായ ഗില്ലന് ബാരി സിന്ഡ്രോം ഉണ്ടാക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളുമായി ശാസ്ത്രജ്ഞര്. ഇത്തരത്തില് ശരീരം തളര്ന്ന ധാരാളം പേര് ലാറ്റിന് അമേരിക്കന് രാജ്യങ്ങളിലെ അതീവ തീവ്രപരിചരണ വിഭാഗത്തില് കഴിയുന്നുവെന്നും ഡോക്ടര്മാര് വ്യക്തമാക്കുന്നു. ബ്രസീലിലും കൊളംബിയയിലും മറ്റും രോഗം വ്യാപകമായതോടെയാണ് ഈ വെളിപ്പെടുത്തലുകള്.
 | 
സിക വൈറസ് ഗില്ലന്‍ ബാരി സിന്‍ഡ്രോമിന് കാരണമാകുന്നുവെന്ന് ഗവേഷകര്‍

ലണ്ടന്‍: സിക വൈറസ് ഗുരുതര നാഡിരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം ഉണ്ടാക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളുമായി ശാസ്ത്രജ്ഞര്‍. ഇത്തരത്തില്‍ ശരീരം തളര്‍ന്ന ധാരാളം പേര്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ബ്രസീലിലും കൊളംബിയയിലും മറ്റും രോഗം വ്യാപകമായതോടെയാണ് ഈ വെളിപ്പെടുത്തലുകള്‍. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുളള ലേഖനത്തില്‍ സിക വൈറസ് പൊട്ടിപ്പുറപ്പെടും മുമ്പ് തന്നെ ശരീരം തളര്‍ന്ന 42 പരേക്കുറിച്ചുള്ള വിശദീകരണമുണ്ട്. സിക വൈറസ് തന്നെയാണ് ഇതിന് കാരണമെന്ന കണ്ടെത്തലും ലേഖനത്തിലുണ്ട്.

പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തളര്‍ച്ചയിലേക്ക് ഇവര്‍ എത്തുന്നതിന് ആറ് ദിവസം മുമ്പ് തന്നെ ഇവര്‍ക്ക് വൈറസ് ബാധയുണ്ടയതായും കണ്ടെത്തി. ഇവരുടെയെല്ലാം രക്ത സാമ്പിളുകളില്‍ സിക വൈറസ് ആന്റി ബോഡികള്‍ കണ്ടെത്തിയെന്ന് പ്രൊഫ.അര്‍നൗഡ് ഫോണ്ടാനെറ്റ് പറഞ്ഞു.
ഫ്രഞ്ച് പോളിനേഷ്യയില്‍ സിക വൈറസ് ബാധിച്ച ഒരു ലക്ഷം പേരില്‍ 24 പേര്‍ക്ക് ഗില്ലന്‍ ബാര ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പേശീകള്‍ ദുര്‍ബലമാകുന്നതാണ് തുടക്കം. ഇത് പിന്നീട് തളര്‍വാതത്തിലേക്ക് നയിക്കപ്പെടുന്നു. പിന്നീട് രോഗികള്‍ക്ക് ശ്വസോച്ഛ്വാസത്തിനും തടസം നേരിടുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവരില്‍ പിന്നീട് ജീവന്‍ നിലനിര്‍ത്തുന്നത്. അപകടഘട്ടം തരണം ചെയ്ത് കഴിഞ്ഞാല്‍ രോഗികള്‍ സാധാരണയിലും വേഗത്തില്‍ സുഖം പ്രാപിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും നല്ല വശം. മൂന്ന് മാസത്തിനകം 57ശ തമാനം രോഗികള്‍ക്കും നടക്കാന്‍ സാധിക്കുന്നുവെന്ന് ഫോണ്ടാനെറ്റ് പറഞ്ഞു.