വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനൊരുങ്ങി ഫെയിസ്ബുക്ക്

സോഷ്യല് മീഡിയ ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്സ്റ്റാഗ്രാം, മെസഞ്ചര് എന്നിവയെ ഒന്നിപ്പിക്കാനൊരുങ്ങി ഫെയിസ്ബുക്ക്. നിലവില് ഓരോ ആപ്ലിക്കേഷനുകളുടെയും ഘടന നിലനിര്ത്തിക്കൊണ്ട് തന്നെ ഇവ ഒന്നിപ്പിക്കാനുള്ള പദ്ധതിയാണ് ഫെയിസ്ബുക്ക് ആലോചിക്കുന്നത്. ശ്രമകരമായ ജോലി ആയതിനാല് ആപ്ലിക്കേഷനുകള് ഒന്നിപ്പിക്കാന് കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള്. ഈ വര്ഷം അവസാനമോ, അല്ലെങ്കില് അടുത്ത വര്ഷം ആദ്യമോ ആയിരിക്കും മോഡിഫൈഡ് ആപ്ലിക്കേഷന് പുറത്തിറങ്ങുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.
 | 
വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനൊരുങ്ങി ഫെയിസ്ബുക്ക്

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനൊരുങ്ങി ഫെയിസ്ബുക്ക്. നിലവില്‍ ഓരോ ആപ്ലിക്കേഷനുകളുടെയും ഘടന നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇവ ഒന്നിപ്പിക്കാനുള്ള പദ്ധതിയാണ് ഫെയിസ്ബുക്ക് ആലോചിക്കുന്നത്. ശ്രമകരമായ ജോലി ആയതിനാല്‍ ആപ്ലിക്കേഷനുകള്‍ ഒന്നിപ്പിക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനമോ, അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും മോഡിഫൈഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ന്യൂയോര്‍ക്ക് ടൈംസാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രത്യേക താല്‍പര്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള പ്രൈവസി പോളിസികള്‍ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ അവ്യക്തയുണ്ട്. നിലവില്‍ ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് ആപ്ലിക്കേഷന്‍ പൂര്‍ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയായിരിക്കും അവംലബിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്ന് ആപ്ലിക്കേഷനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഫേസ്ബുക്കിന്റെ ജോലിയെ എളുപ്പമാക്കുമെന്നാണ് വിലയിരുത്തുന്നത്. ആപ്ലിക്കേഷനുകള്‍ ഒന്നാകുന്നതോടെ കൂടുതല്‍ പരസ്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഫെയിസ്ബുക്ക് അധികൃതര്‍ കരുതുന്നത്. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍പ്പെട്ടിരിക്കുന്ന ഫെയിസ്ബുക്കിന്റെ മുഖം രക്ഷിക്കാനാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൈവസി ഫീച്ചറുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതായിരിക്കും പുതിയ ആപ്പ്.