നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായവര് എല്ലാവരും സിറിയന് പൗരന്മാരാണെന്നാണ് സൂചന. മുന്വൈരാഗ്യമാണ് നടുറോഡില് ഏറ്റുമുട്ടലിലേക്ക് എത്തിച്ചേര്ന്നതെന്ന് പോലീസ് പറയുന്നു.
 | 
നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പരസ്പരം പോരടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടിയുമായി റിയാദ് പോലീസ് രംഗത്ത് വന്നത്. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പരസ്പരം കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റെന്ന് റിയാദ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിലായവര്‍ എല്ലാവരും സിറിയന്‍ പൗരന്മാരാണെന്നാണ് സൂചന. മുന്‍വൈരാഗ്യമാണ് നടുറോഡില്‍ ഏറ്റുമുട്ടലിലേക്ക് എത്തിച്ചേര്‍ന്നതെന്ന് പോലീസ് പറയുന്നു. വടിയും മറ്റു മാരകായുധങ്ങളുമായി എത്തിയാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇത് കണ്ടുനിന്നയാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.