പ്രവാസി സ്ത്രീകള്‍ ഉള്‍പ്പെടെ 14 ലൈംഗിക തൊഴിലാളികള്‍ ഒമാനില്‍ അറസ്റ്റിലായി

സമീപകാലത്ത് 25ലധികം പ്രവാസികള് ലൈംഗിക തൊഴിലിന്റെ പേരില് ഒമാനില് അറസ്റ്റിലായിരുന്നു.
 | 
പ്രവാസി സ്ത്രീകള്‍ ഉള്‍പ്പെടെ 14 ലൈംഗിക തൊഴിലാളികള്‍ ഒമാനില്‍ അറസ്റ്റിലായി

മസ്‌കറ്റ്: ഒമാനില്‍ 14 ലൈംഗിക തൊഴിലാളികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായവര്‍ എല്ലാവരും സ്ത്രീകളാണ്. ദാഫര്‍ പോലീസ് കമാന്‍ഡ് നടത്തിയ നീക്കത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഒമാന്‍ നിയമപ്രകാരം ലൈംഗിക തൊഴില്‍ ക്രിമിനല്‍ കുറ്റമാണ്.

അറസ്റ്റിലായവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. രാജ്യത്തിന്റെ സദാചാരത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് കുറ്റപത്രം. സമീപകാലത്ത് 25ലധികം പ്രവാസികള്‍ ലൈംഗിക തൊഴിലിന്റെ പേരില്‍ ഒമാനില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.