ദൂബായില്‍ സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; വീഡിയോ

ദുബായ്: ദൂബായില് സ്കൂള് ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്ത്ഥികള്ക്ക് പരിക്ക്. അല് വര്ഖ അവര് ഓണ് ഇംഗ്ലീഷ് ഹൈസ്കൂള് ബസാണ് അപകടത്തില്പ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ വിദ്യാര്ത്ഥികളുമായി സ്കൂളിലേക്ക് യാത്ര ചെയ്യവെയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ വിദ്യാര്ത്ഥികളുടെ നില ഗുരുതരമല്ല. എന്നാല് ഡ്രൈവര്ക്കും സൂപ്പര്വെസര്മാരിലൊരാള്ക്കും സാരമായ പരിക്കുണ്ടെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാങ്കറിന്റെ പിന്നില് ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുന്വശം പൂര്ണമായും തകര്ന്നിട്ടുണ്ട്. അപകട സ്ഥലത്തിന്റെ വീഡിയോ പോലീസ്
 | 
ദൂബായില്‍ സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; വീഡിയോ

ദുബായ്: ദൂബായില്‍ സ്‌കൂള്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെ വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് യാത്ര ചെയ്യവെയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഡ്രൈവര്‍ക്കും സൂപ്പര്‍വെസര്‍മാരിലൊരാള്‍ക്കും സാരമായ പരിക്കുണ്ടെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാങ്കറിന്റെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകട സ്ഥലത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുമ്പോള്‍ പാലിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ ബസ് ഡ്രൈവര്‍ പാലിച്ചിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

വീഡിയോ.