സൗദിയില്‍ മദ്യ-മയക്കുമരുന്ന് പരിശോധന; 16 മലയാളികള്‍ അറസ്റ്റില്‍

സൗദി അറേബ്യന് സര്ക്കാര് നടത്തിയ മദ്യ-മയക്കുമരുന്ന് പരിശോധനയില് 16 മലയാളികള് അറസ്റ്റില്. സൗദി കിഴക്കന് പ്രവിശ്യയില് നടത്തിയ പരിശോധനയില് വിദേശികള് ഉള്പ്പെടെ അമ്പതിലേറെ പേരാണ് പിടിയിലായത്. ഇതില് 16 പേര് മലയാളികളാണ്. ഇവരുടെ വ്യക്തിവിവരങ്ങള് അധികൃതര് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരില് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്ട്ടുകള്. ലഹരി മരുന്ന്, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള് രാജ്യത്തെ ശരീഅ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
 | 
സൗദിയില്‍ മദ്യ-മയക്കുമരുന്ന് പരിശോധന; 16 മലയാളികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാര്‍ നടത്തിയ മദ്യ-മയക്കുമരുന്ന് പരിശോധനയില്‍ 16 മലയാളികള്‍ അറസ്റ്റില്‍. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയ പരിശോധനയില്‍ വിദേശികള്‍ ഉള്‍പ്പെടെ അമ്പതിലേറെ പേരാണ് പിടിയിലായത്. ഇതില്‍ 16 പേര്‍ മലയാളികളാണ്. ഇവരുടെ വ്യക്തിവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരില്‍ സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്ന്, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്തെ ശരീഅ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

ദമ്മാം, ജുബൈല്‍, ഖത്തീഫ് ഭാഗങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരില്‍ ഭൂരിഭാഗവും ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നിയന്ത്രിക്കുന്നതിനായി അടുത്തിടെ സൗദി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇത്രയധികം പേര്‍ പിടിയിലാവുന്നത്. കൂടുതല്‍ ആളുകള്‍ ഉടന്‍ പിടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസംസ്‌കൃത വസ്തുക്കള്‍ സംഘടിപ്പിച്ച് മദ്യം സ്വയം ഉണ്ടാക്കിയാണ് വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ മുന്‍പ് ഉപയോഗിച്ചിരുന്ന വാറ്റ് ചാരായത്തിന് സമാനമാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം. മയക്കുമരുന്ന് രാജ്യത്ത് എത്തിക്കുന്നത് ഇതര രാജ്യങ്ങളില്‍ നിന്നാണ്. മയക്കുമരുന്ന് വ്യാപാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സമാന കേസുകളില്‍ ഏതാണ്ട് 150ലധികം ഇന്ത്യക്കാര്‍ സൗദി ജയിലുകളില്‍ കഴിയുന്നുണ്ട്.