സൗദിയില്‍ ആറ് മാസത്തിനിടെ മയക്കുമരുന്ന് കേസില്‍ പിടിയിലായത് 1600 പേര്‍; അറസ്റ്റിലായവരില്‍ 44 വിദേശികളും

സൗദി അറേബ്യയില് മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില് പിടിയിലായവരുടെ എണ്ണം 1600 കവിഞ്ഞു. സമീപ വര്ഷങ്ങളില് ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ അറസ്റ്റ് ശതമാനമാണ് 2019ല് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. രണ്ട് കോടി ഉത്തേജക മരുന്നുകളാണ് ഇക്കാലയളവില് പിടികൂടിയിരിക്കുന്നത്. 18 ടണ് ഹാഷിഷും 70 കിലോയിലേറെ ഹെറോയിനും ഇതില് ഉള്പ്പെടുന്നു
 | 

സൗദിയില്‍ ആറ് മാസത്തിനിടെ മയക്കുമരുന്ന് കേസില്‍ പിടിയിലായത് 1600 പേര്‍; അറസ്റ്റിലായവരില്‍ 44 വിദേശികളും

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളില്‍ പിടിയിലായവരുടെ എണ്ണം 1600 കവിഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ അറസ്റ്റ് ശതമാനമാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് കോടി ഉത്തേജക മരുന്നുകളാണ് ഇക്കാലയളവില്‍ പിടികൂടിയിരിക്കുന്നത്. 18 ടണ്‍ ഹാഷിഷും 70 കിലോയിലേറെ ഹെറോയിനും ഇതില്‍ ഉള്‍പ്പെടുന്നു.

1024 പേര്‍ സ്വദേശികളും 44 വിദേശികളുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സൗദ്യ സുരക്ഷ സേനയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ബോര്‍ഡര്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും മയക്കുമരുന്ന് കടത്തുന്നത് തടയുന്നതിനായുള്ള നീക്കങ്ങള്‍ സൗദി സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഹാഷിഷ് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം അറസ്റ്റിലായവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സൗദി തയ്യാറായിട്ടില്ല. കള്ളക്കടത്തുകാരെ തടയാനുള്ള ശ്രമത്തിനിടെ 10 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാന്നൂലേറെ ആയുധങ്ങള്‍ വിവിധ കള്ളക്കടത്ത് സംഘങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.