ലൈംഗികത്തൊഴില്‍ ആരോപിച്ച് ഒമാനില്‍ 17 പ്രവാസി വനിതകളെ അറസ്റ്റു ചെയ്തു

ഒമാനില് നിന്ന് ഈ വര്ഷം നിരവധി പ്രവാസി വനിതകളെയാണ് ഇതേ കുറ്റം ആരോപിച്ച് ജയിലിലടച്ചിരിക്കുന്നത്.
 | 
ലൈംഗികത്തൊഴില്‍ ആരോപിച്ച് ഒമാനില്‍ 17 പ്രവാസി വനിതകളെ അറസ്റ്റു ചെയ്തു

മസ്‌കറ്റ്: ലൈംഗികത്തൊഴില്‍ ചെയ്തുവെന്ന് ആരോപിച്ച് ഒമാന്‍ പോലീസ് 17 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തു. മസ്‌കറ്റ് പോലീസ് കമാന്‍ഡാണ് ഇക്കാര്യം അറയിച്ചിരിക്കുന്നത്. സമൂഹത്തിന്റെ സദാചാരത്തിന് നിരക്കാത്ത പ്രവൃത്തിയിലേര്‍പ്പെട്ട 17 വനിതകളെ പരിശോധനയില്‍ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാനില്‍ നിന്ന് ഈ വര്‍ഷം നിരവധി പ്രവാസി വനിതകളെയാണ് ഇതേ കുറ്റം ആരോപിച്ച് ജയിലിലടച്ചിരിക്കുന്നത്.

മസ്‌കറ്റിലെ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുെട വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല. ഇന്ത്യന്‍ വനിതകളും അറസ്റ്റിലായെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.