23 പ്രവാസി ലൈംഗിക തൊഴിലാളികള്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു

സമീപകാലത്ത് ഒമാനില് ലൈംഗിക തൊഴില് നടത്തുന്ന നിരവധി വിദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.
 | 
23 പ്രവാസി ലൈംഗിക തൊഴിലാളികള്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കത്ത്: 23 പ്രവാസി ലൈംഗിക തൊഴിലാളികള്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തിന്റെ സദാചാരത്തിന് വിരുദ്ധമായി പ്രവൃത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്തവരെല്ലാം സ്ത്രീകളാണ്. ഇവരുടെ വ്യക്തി വിവരങ്ങളോ ്‌സ്വദേശമോ പോലീസ് പുറത്തുവിട്ടിട്ടില്ല.

സമീപകാലത്ത് ഒമാനില്‍ ലൈംഗിക തൊഴില്‍ നടത്തുന്ന നിരവധി വിദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശരീഅ നിയമപ്രകാരം ലൈംഗിക തൊഴില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.