സൗദിയില്‍ വീണ്ടും കൊറോണ ഭീഷണി; ഒരാള്‍ മരിച്ചു, 24 പേരില്‍ വൈറസ് സ്ഥിരീകരിച്ചു

സൗദിയില് വീണ്ടും കൊറോണ വൈറസ് ഭീഷണി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള് പ്രകാരം ഒരാഴ്ച്ചക്കിടെ ഒരാള് മരിക്കുകയും 24 പേരില് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില് അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര് അറിയിച്ചു. ഒട്ടകങ്ങളിലൂടെയാണ് വൈറസ് പടരുന്നതെന്ന് അധികൃതര് വ്യക്തമാക്കിട്ടിണ്ട്. വൈറസ് പടരാതിരിക്കാനുള്ള മുന്കരുതലുകള് സ്വീകരിച്ചതായി അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
 | 
സൗദിയില്‍ വീണ്ടും കൊറോണ ഭീഷണി; ഒരാള്‍ മരിച്ചു, 24 പേരില്‍ വൈറസ് സ്ഥിരീകരിച്ചു

ജിദ്ദ: സൗദിയില്‍ വീണ്ടും കൊറോണ വൈറസ് ഭീഷണി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒരാഴ്ച്ചക്കിടെ ഒരാള്‍ മരിക്കുകയും 24 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒട്ടകങ്ങളിലൂടെയാണ് വൈറസ് പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിട്ടിണ്ട്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിയാദിലെ വാദി അല്‍ ദവാസിര്‍ പ്രവിശ്യയിലാണ് കൊറോണ കണ്ടെത്തിയിരിക്കുന്നത്. റിയാദില്‍ നാല് പേര്‍ക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ താമസിക്കുന്ന സ്ഥലം കൂടിയാണിത്.

2012ല്‍ ആദ്യമായി കൊറോണ വൈറസ് കണ്ടുപിടിച്ചതിനു ശേഷം 1300 കേസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 500ലധികം ആളുകള്‍ രോഗം ഭേദമായിട്ടുണ്ട്. സൗദിയില്‍ മാത്രം 300 ലധികം പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. ലോകത്തിലെ മറ്റു വിവിധ ഭാഗങ്ങളിലും വൈറസ് പടരുന്നുണ്ടെങ്കിലും സൗദി അറേബ്യയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. കൊറോണ ബാധിച്ച രോഗികളുമായി ഇടപെടുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.