എയര്‍ ഇന്ത്യയുടെ പൈലറ്റ് സൗദിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

എയര് ഇന്ത്യയുടെ പൈലറ്റിനെ സൗദിയിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തി. ഋതിക് തിവാരി എന്ന പൈലറ്റിനെയാണ് ഇന്ന് രാവിലെ റിയാദ് ഹെല്ത്ത് ക്ലബ്ബില് ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. 27 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
 | 

എയര്‍ ഇന്ത്യയുടെ പൈലറ്റ് സൗദിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

റിയാദ്: എയര്‍ ഇന്ത്യയുടെ പൈലറ്റിനെ സൗദിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഋതിക് തിവാരി എന്ന പൈലറ്റിനെയാണ് ഇന്ന് രാവിലെ റിയാദ് ഹെല്‍ത്ത് ക്ലബ്ബില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു. മുംബൈ സ്വദേശിയായ ഋതിക് കഴിഞ്ഞ ദിവസമാണ് റിയാദിലെത്തിയതെന്നാണ് സൂചന. മുറിയിലെ ബാത്‌റൂമില്‍ മരിച്ച നിലയിലായിരുന്നു ഋതിക്. റൂം തുറന്നു കിടക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

ഇയാളെ അന്വേഷിച്ച് മുറിയിലെത്തിയ സഹപൈലറ്റാണ് പോലീസിനെ വിവരമറിയിച്ചത്. വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.