യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി അഭ്യാസ പ്രകടനം;മൂന്ന് യുവാക്കളെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു
ഫുജൈറ: യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്ന് സ്വദേശി യുവാക്കളെ യു.എ.ഇ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബദ്യ, ഹല എന്നിവിടങ്ങളിലാരുന്നു സംഭവം. റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച് പോകുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ട്രാഫിക് സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു ഇവര്‍ വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോഡിന്റെ ഇരുവശത്തേക്കും കാറുകള്‍ ഇടിച്ചുകയറ്റിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ യു.എ.ഇയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. കഴിഞ്ഞ ദിവസത്തെ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റെന്നും അഭ്യൂഹങ്ങളുണ്ട്.