48-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഒമാന്‍; 298 തടവുകാരെ മോചിപ്പിക്കും

48-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവില് ഒമാന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിരവധി ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുക. രാവിലെ റോയല് ഗാര്ഡ് ഓഫ് ഒമാന് മിലിറ്ററി പരേഡ് ഗ്രൗണ്ടില് നടക്കുന്ന സൈനിക പരേഡില് സായുധ സേനാ സുപ്രീം കമാന്ഡര് കൂടിയായ ഭരണാധികാരി സുല്ത്താന് ഖാബൂസ് ബിന് സഈദ് സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
 | 
48-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഒമാന്‍; 298 തടവുകാരെ മോചിപ്പിക്കും

മസ്‌കറ്റ്: 48-ാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഒമാന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുക. രാവിലെ റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍ മിലിറ്ററി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സായുധ സേനാ സുപ്രീം കമാന്‍ഡര്‍ കൂടിയായ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കുചേരും. ഭരണാധികാരിയുടെ ചിത്രങ്ങളും രാജ്യത്തിന്റെ പതാകയും ഉപയോഗിച്ച് തെരുവുകള്‍ അലങ്കരിച്ചിരിക്കുകയാണ്. സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ദേശീയ ദിനാഘോഷവും പ്രവാചകന്റെ ജന്മദിനവും ഒന്നിച്ചെത്തിയത് ഒമാനില്‍ വിവിധ തടവറകളില്‍ കഴിയുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. 298 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മോചനം നല്‍കി.

മോചനം ലഭിച്ചവരില്‍ 140 വിദേശികളും ഉള്‍പ്പെടും ഇതില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. മോചനം ലഭിച്ചവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള വലിയ ആഘോഷ പരിപാടികളാണ് ഇന്ന് നടക്കുക. സ്വദേശികളായവര്‍ സ്വകാര്യ ആഘോഷ പരിപാടികളും നടത്തുന്നുണ്ട്.