പൊതുമാപ്പിന്റെ ഭാഗമായി ലഭിക്കുന്ന ആറുമാസ വിസ യു.എ.ഇക്ക് പുറത്തുപോയാല്‍ റദ്ദാകും

യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യത്തില് ജോലി അന്വേഷണത്തിനായി നല്കിയ ആറ് മാസത്തെ താല്ക്കാലിക വിസ നേടിയവര് രാജ്യത്തിന് പുറത്തുപോയാല് വിസ റദ്ദാക്കും. യു.എ.ഇ ഫെഡറല് അതോറിറ്റി ഫോര് ഐഡന്റിറ്റി ആന്റ് നാഷണാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ താല്ക്കാലിക വിസ നേടിയവര്ക്ക് രാജ്യം വിട്ടു പുറത്തുപോകുന്നതില് നിയമ തടസമില്ലെന്ന് വാര്ത്തകള് പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതര് കാര്യങ്ങള് വിശദീകരിച്ച് രംഗത്ത് വന്നത്.
 | 
പൊതുമാപ്പിന്റെ ഭാഗമായി ലഭിക്കുന്ന ആറുമാസ വിസ യു.എ.ഇക്ക് പുറത്തുപോയാല്‍ റദ്ദാകും

അബുദാബി: യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ജോലി അന്വേഷണത്തിനായി നല്‍കിയ ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാക്കും. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ താല്‍ക്കാലിക വിസ നേടിയവര്‍ക്ക് രാജ്യം വിട്ടു പുറത്തുപോകുന്നതില്‍ നിയമ തടസമില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്ത് വന്നത്.

അനധികൃത താമസക്കാര്‍ ജോലി അന്വേഷിക്കുന്നതിനായി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ നല്‍കുന്നുണ്ട്. 600 ദിര്‍ഹമാണ് ഇതിന് ഫീസ് നല്‍കേണ്ടത്. ഈ താല്‍ക്കാലിക വിസ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ തവണ രാജ്യത്തേക്ക് പ്രവേശിക്കുക സാധ്യമല്ലെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജോലി അന്വേഷണത്തിനായി ഇതര ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍ക്കാലിക വിസ നേടിയവര്‍ക്ക് കഴിയാത്തത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് വിദേശികളാണ് വിസ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കുന്നതിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ക്ക് പൊതുമാപ്പ് നേടി സ്വന്തം രാജ്യത്തേക്ക് നിയമ തടസങ്ങളില്ലാതെ തിരികെ പോകാനും സാധിച്ചിട്ടുണ്ട്. നേരത്തെ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ യു.എ.ഇ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശ് എംബസിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ആംനെസ്റ്റി സ്‌കീം നീട്ടിയത്. അനധികൃതമായി യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നവംബര്‍ 30നകം രാജ്യം വിടാനോ അല്ലെങ്കില്‍ രേഖകള്‍ ശരിയാക്കാനോ സാധിക്കും.